ETV Bharat / bharat

കേരളത്തിൽ പ്ലസ് വൺ പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി - kerala plus on exam news

സംസ്ഥാനത്ത് മുമ്പ് നടത്തിയ പരീക്ഷകളിലും സുപ്രീം കോടതി തൃപ്‌തി പ്രകടിപ്പിച്ചു.

പ്ലസ്‌ വൺ പരീക്ഷകൾ  കേരളത്തിലെ പ്ലസ്‌ വൺ പരീക്ഷ  പ്ലസ് വൺ പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി  സുപ്രീം കോടതി വാർത്ത  supreme court on kerala plus on exam  kerala plus on exam  kerala plus on exam news  kerala plus
കേരളത്തിൽ പ്ലസ് വൺ പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി
author img

By

Published : Sep 17, 2021, 1:22 PM IST

ന്യൂഡൽഹി: കേരളത്തില്‍ പ്ലസ്‌ വൺ പരീക്ഷ നടത്താൻ അനുമതി നൽകി സുപ്രീം കോടതി. പരീക്ഷ ഓഫ്‌ലൈനായി നടത്താമെന്നും സർക്കാരിന്‍റെ വിശദീകരണം തൃപ്‌തികരമെന്നും കോടതി. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി തൃപ്‌തി പ്രകടിപ്പിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. അതേ സമയം പരീക്ഷ നടത്തണമെന്ന നിലപാടില്‍ ഉറച്ചു നിന്ന സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു.

കഴിഞ്ഞ ആറാം തീയതിയായിരുന്നു പരീക്ഷ ആരംഭിക്കേണ്ടത്. സുപ്രീം കോടതി സ്റ്റേ ചെയ്‌തതിനെ തുടര്‍ന്നാണ് പരീക്ഷ നടക്കാതിരുന്നത്. കൊവിഡ് വ്യാപനത്തിനിടയില്‍ ഓഫ്‌ലൈനായി പരീക്ഷ നടത്താനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.