ETV Bharat / bharat

ബിൽക്കിസ് ബാനു കേസ്: കുറ്റവാളികളെ മോചിപ്പിച്ച ഫയലുകൾ ഹാജരാക്കണം, സർക്കാരുകൾക്ക് സുപ്രീംകോടതി നോട്ടീസ് - Bilkis Bano case updation

ഹർജിയിൽ ഏപ്രിൽ 18ന് സുപ്രീംകോടതി വാദം കേൾക്കും. ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളെയും വിട്ടയച്ച ഗുജറാത്ത് സർക്കാരിന്‍റെ നടപടി ചോദ്യം ചെയ്‌തുള്ള ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

SC on Bilkis Bano plea  supreme court on Bilkis Bano plea  Bilkis Bano plea  Bilkis Bano case  Bilkis Bano  ബിൽക്കിസ് ബാനു  ബിൽക്കിസ് ബാനു കേസ്  ബിൽക്കിസ് ബാനുവിന്‍റെ ഹർജി സുപ്രീംകോടതിയിൽ  ബിൽക്കിസ് ബാനു ഹർജി  ബിൽക്കിസ് ബാനു കേസിൽ വാദം  ബിൽക്കിസ് ബാനു കേസിലെ പ്രതികൾ  Bilkis Bano case updation  ഗുജറാത്ത് കലാപം
ബിൽക്കിസ് ബാനു
author img

By

Published : Mar 27, 2023, 8:01 PM IST

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിലെ വൈകാരിക വശങ്ങൾ ഒഴിവാക്കി നിയമപരമായ നിലപാട് സ്വീകരിക്കുമെന്ന് സുപ്രീംകോടതി. ഹർജി ഏപ്രിൽ 18ന് വാദം കേൾക്കാനായി മാറ്റി. കേസിലെ 11 പ്രതികളുടെയും ശിക്ഷ ഇളവ് ചോദ്യം ചെയ്‌തുള്ള ഒരു കൂട്ടം ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

കുറ്റവാളികളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രസക്തമായ ഫയലുകൾ സമർപ്പിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. നിരവധി പ്രശ്‌നങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വിഷയം വിശദമായി കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

കേസിൽ വികാരങ്ങൾ അടിച്ചേൽപ്പിക്കില്ലെന്നും നിയമത്തിന്‍റെ വഴിയേ പോകും എന്നും ബെഞ്ച് നിരീക്ഷിച്ചു. ജനുവരി 4ന് ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജിയും മറ്റ് ഹർജികളും പരിഗണിച്ചു. എന്നാൽ, ഒരു കാരണവും പറയാതെ കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ത്രിവേദി പിന്മാറിയിരുന്നു.

കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച 11 പ്രതികളെയും ഗുജറാത്ത് സർക്കാർ ശിക്ഷ കാലാവധി കഴിയുന്നതിന് മുൻപ് മോചിപ്പിച്ചത് സമൂഹ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയതാണെന്നും വിഷയത്തിൽ പുനഃപരിശോധനയും ആവശ്യപ്പെട്ട് ബിൽക്കിസ് ബാനു കഴിഞ്ഞ വർഷം നവംബർ 30 ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുകയും അവരുടെ കുടുംബത്തിലെ 7 പേർ കൊല്ലപ്പെടുകയും ചെയ്‌തിരുന്നു. ഗുജറാത്ത് കലാപത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് അഞ്ച് മാസം ഗർഭിണിയായ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിനിരയായത്.

കൊല്ലപ്പെട്ട 7 കുടുംബാംഗങ്ങൾക്കിടയിൽ അവരുടെ മൂന്ന് വയസുള്ള മകളും ഉൾപ്പെടുന്നു. കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറുകയും വിചാരണ സുപ്രീം കോടതി മഹാരാഷ്ട്ര കോടതിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. കൂട്ടബലാത്സംഗക്കേസിലും കൊലപാതക കേസിലും 2008 ജനുവരി 21 ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു.

എന്നാൽ രാഷ്ട്രം അതിന്റെ 76-ാം സ്വാതന്ത്ര്യദിനം (കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന്) ആഘോഷിക്കുമ്പോൾ ബിൽക്കിസ് ബാനു കേസിലെ 11 പ്രതികൾക്കും ഗുജറാത്ത് സർക്കാർ ഇളവ് അനുവദിച്ച് വിട്ടയച്ചു. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ നടപടിയിൽ സോഷ്യൽ മീഡിയയിലൂടെയും പ്രതിഷേധങ്ങളിലൂടെയും ആളുകൾ തങ്ങളുടെ രോഷവും നിരാശയും പ്രകടിപ്പിച്ചതോടെ കേസ് വലിയ പൊതു താൽപ്പര്യമുള്ള വിഷയമായി. കുറ്റവാളികളുടെ മോചനം നീതിയുടെ പരിഹാസമാണെന്ന് പരക്കെ വിമർശിക്കപ്പെട്ടു.

സുപ്രീംകോടതി നിർദേശിച്ച നിയമത്തിന്‍റെ ആവശ്യകത പൂർണമായും അവഗണിച്ചുകൊണ്ട് സംസ്ഥാന സർക്കാർ 'മെക്കാനിക്കൽ ഓർഡർ' പാസാക്കിയതായി തീർപ്പുകൽപ്പിക്കാത്ത റിട്ട് ഹർജിയിൽ പറയുന്നു. കൂട്ടമായ ഇളവുകൾ അനുവദനീയമല്ലെന്നും അതിലുപരിയായി, ഓരോ കുറ്റവാളിയുടെയും കേസ് വ്യക്തിഗതമായി പരിശോധിക്കാതെ അവരുടെ പ്രത്യേക വസ്‌തുതകളും കുറ്റകൃത്യത്തിൽ അവർ വഹിച്ച പങ്കിന്‍റെയും അടിസ്ഥാനത്തിൽ അത്തരത്തിലുള്ള ഒരു ഇളവ് ആവശ്യപ്പെടാനോ അനുവദിക്കാനോ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു.

കുറ്റവാളികളുടെ മോചനത്തിനെതിരെ സിപിഎം നേതാവ് സുഭാഷിണി അലി, സ്വതന്ത്ര മാധ്യമപ്രവർത്തക രേവതി ലൗൾ, ലഖ്‌നൗ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമ, ടിഎംസി എംപി മഹുവ മൊയ്ത്ര എന്നിവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.