ETV Bharat / bharat

താഹ ഫസലിന്‍റെ ഹർജിയിൽ എൻഐഎയ്ക്ക് നോട്ടിസ്

author img

By

Published : Apr 10, 2021, 6:02 PM IST

അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നോട്ടിസ് അയച്ചത്.

National Investigation Agency  UAPA case  താഹ ഫസൽ  അലൻ ഷുഹൈബ്  പന്തീരാങ്കാവ് യുഎപിഎ കേസ്
താഹ ഫസൽ നൽകിയ ഹർജിയിൽ എൻഐഎക്ക് നോട്ടീസ്

ന്യൂഡൽഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസല്‍ നൽകിയ ഹർജിയിൽ എൻഐഎയ്ക്ക് സുപ്രീം കോടതി നോട്ടിസ്. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് താഹ സുപ്രീം കോടതിയെ സമീപിച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. ജസ്റ്റിസുമാരായ നവീൻ സിൻഹ, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി നോട്ടിസ് അയച്ചത്. ആരോഗ്യ കാരണങ്ങളാലാണ് അലന്‍റെ ജാമ്യം റദ്ദാക്കാത്തതെന്ന് എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു കോടതിയെ അറിയിച്ചു. താഹ ഫസലിന് വേണ്ടി മുതിർന്ന അഭിഭാഷകനായ വി ഗിരിയും ജൂഡി ജയിംസുമാണ് ഹാജരായത്. 2019 നവംബറിലാണ് വിദ്യാർഥികളായ താഹ ഫസലിനെയും അലൻ ഷുഹൈബിനെയും മാവോയി‌സ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.