ETV Bharat / bharat

മുന്നാക്ക സംവരണം സുപ്രിംകോടതി ശരിവച്ചു: ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ട് പേർ വിയോജിച്ചു - സുപ്രിംകോടതി

ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്രഭട്ടും സാമ്പത്തിക സംവരണത്തെ എതിര്‍ത്തു

സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി  സാമ്പത്തിക സംവരണം  സാമ്പത്തിക സംവരണം സുപ്രീംകോടതി  മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി  മുന്നാക്ക സംവരണം  അഞ്ചംഗ ബഞ്ച് സാമ്പത്തിക സംവരണം  സാമ്പത്തിക സംവരണത്തിൽ ഭിന്നത  ചീഫ് ജസ്റ്റിസ് യു യു ലളിത്  ജസ്റ്റിസ് ദിനേശ് മഹേശ്വരി  ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്  സാമ്പത്തിക സംവരണത്തിൽ വിധി  സാമ്പത്തിക സംവരണ വ്യവസ്ഥകൾ  Supreme Court upheld quota for EWS  Supreme Court EWS  ഇഡബ്ല്യൂഎസ് ക്വാട്ട  verdict on validity of 10 percent EWS quota  EWS quota  EWS quota Supreme Court  CJI Uday Umesh Lalit  pleas challenging EWS quota  103rd Constitution  103ാം ഭരണഘടനാ ഭേദഗതി
സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി
author img

By

Published : Nov 7, 2022, 11:51 AM IST

ന്യൂഡൽഹി: മുന്നാക്ക സംവരണം ഏർപ്പെടുത്തിയ ഭരണഘടന ഭേദഗതിക്ക് അംഗീകാരം നൽകി സുപ്രിംകോടതി. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ നടപടിയാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് ശരിവച്ചത്. ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ സംവരണത്തെ അനുകൂലിച്ചു.

ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്രഭട്ടും സാമ്പത്തിക സംവരണത്തെ എതിര്‍ത്തു. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം ത്രിവേദി, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവരാണ് സംവരണത്തെ അനുകൂലിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുദിച്ചതിനെതിരെ 39 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

സംവരണം നല്‍കുന്നതിന് സാമ്പത്തികസ്ഥിതി കണക്കിലെടുക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും സംവരണം അമ്പത് ശതമാനം കടക്കരുതെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഭരണഘടന ഭേദഗതിയെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ വാദം.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയായിരുന്നു 2019 ജനുവരിയില്‍ 103-ാമത് ഭരണഘടന ഭേദഗതി കേന്ദ്ര സർക്കാർ പാസാക്കുന്നത്. ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്തായിരുന്നു ഇത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.