ETV Bharat / bharat

'നീ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്': കാൻ അരങ്ങേറ്റത്തിലൂടെ സണ്ണി തന്‍റെ സ്വപ്‌നങ്ങള്‍ കീഴടക്കിയെന്ന് ഭര്‍ത്താവ് - സണ്ണി ലിയോണ്‍ കാനില്‍

സംവിധായകന്‍ അനുരാഗ് കശ്യപിനും നടന്‍ രാഹുല്‍ ഭട്ടിനും ഒപ്പമാണ് സണ്ണി ലിയോണ്‍ കാനില്‍ തിളങ്ങിയത്.

Sunny Leone husband reacts on her Cannes 2023  Sunny Leone husband reacts  Cannes 2023  Sunny Leone  നീ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്  കാൻ അരങ്ങേറ്റത്തിലൂടെ സണ്ണി  തന്‍റെ സ്വപ്‌നങ്ങള്‍ കീഴടക്കിയെന്ന് ഭര്‍ത്താവ്  സണ്ണി ലിയോണ്‍  സണ്ണി ലിയോണ്‍ കാനില്‍  സണ്ണി ലിയോണ്‍ കാന്‍ 2023ല്‍
കാൻ അരങ്ങേറ്റത്തിലൂടെ സണ്ണി തന്‍റെ സ്വപ്‌നങ്ങള്‍ കീഴടക്കിയെന്ന് ഭര്‍ത്താവ്
author img

By

Published : May 26, 2023, 3:05 PM IST

ബോളിവുഡ് താരം സണ്ണി ലിയോണ്‍ കാന്‍ 2023ല്‍ അരങ്ങേറ്റം കുറിച്ചതിന്‍റെ സന്തോഷം പങ്കുവച്ച് ഭര്‍ത്താവ് ഡാനിയല്‍ വെബര്‍. സംവിധായകന്‍ അനുരാഗ് കശ്യപിനും നടന്‍ രാഹുല്‍ ഭട്ടിനും ഒപ്പമുള്ള സണ്ണിയുടെ ചിത്രം ഡാനിയല്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവച്ചു. കാന്‍സ്‌ ഫിലിം ഫെസ്‌റ്റിവലില്‍ അനുരാഗ് കശ്യപിന്‍റെ കെന്നഡി എന്ന സിനിമയുടെ സ്‌ക്രീനിംഗ് നടന്നിരുന്നു.

കെന്നഡിയില്‍ സണ്ണി ലിയോണും രാഹുല്‍ ഭട്ടുമാണ് കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്നത്. കെന്നഡിയുടെ സ്‌ക്രീനിംഗുമായി ബന്ധപ്പെട്ടാണ് സണ്ണി ലിയോണ്‍ കാന്‍സ്‌ ഫിലിം ഫെസ്‌റ്റിവലില്‍ എത്തിയത്. കാന്‍സിന്‍റെ റെഡ്‌ കാര്‍പറ്റിലെത്തിയ സണ്ണി ലിയോണിന്‍റെ ഏതാനും ചിത്രങ്ങള്‍ ഡാനിയല്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

റെഡ്‌ കാര്‍പെറ്റില്‍ സണ്ണിക്കൊപ്പമുള്ള തന്‍റെ മനോഹര ദൃശ്യവും ഡാനി ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്. ചുവന്ന പരവതാനിയില്‍ ഒറ്റയ്‌ക്ക് ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്യുന്ന സണ്ണിയുടെ ചിത്രങ്ങളും ഡാനിയല്‍ പങ്കുവച്ചു. സംവിധായകന്‍ അനുരാഗ് കശ്യപിനും സഹനടൻ രാഹുൽ ഭട്ടിനും ഒപ്പമുള്ള ചിത്രവുമുണ്ട്.

കൂടാതെ, സണ്ണി ലിയോണിനും കെന്നഡി ടീമിനും മനോഹരമായൊരു അടിക്കുറിപ്പും ഡാനിയല്‍ നല്‍കി. കാനില്‍ പങ്കെടുത്ത സണ്ണിയെ 'പ്രചോദനം' എന്നാണ് ഡാനിയല്‍ കുറിച്ചത്. സ്വന്തം കണ്ണുകൊണ്ട് കണ്ട കാൻ 2023 'ചരിത്രത്തിന് സാക്ഷ്യം വഹിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.

'നീ 76-ാമത് കാന്‍ ഫെസ്‌റ്റിന്‍റെ വെളിച്ചമാണ്. ശരിയായ വാക്കുകളില്ല!!! ഇന്ന് രാത്രി എന്‍റെ കൺമുന്നിൽ ചരിത്രം സൃഷ്‌ടിക്കപ്പെടുന്നതിന് ഞാൻ സാക്ഷ്യം വഹിച്ചു!! നമുക്കെല്ലാവർക്കും ഒരു യാത്രയുണ്ട്, എന്നാൽ എല്ലാവർക്കും അവരുടെ സ്വപ്‌നങ്ങളെ കീഴടക്കാൻ കഴിയില്ല! ദശലക്ഷക്കണക്കിന് ആളുകൾക്ക് നീ ഒരു പ്രചോദനമാണ്. എനിക്കും നീ പ്രചോദനമാണ്!!! നീ, നീ ആയതിന് സണ്ണി നിനക്ക് നന്ദി'-ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് ഡാനിയല്‍ വെബര്‍ കുറിച്ചു.

കെന്നഡിയുടെ സംവിധായകൻ അനുരാഗ് കശ്യപിനും, കെന്നഡി താരം രാഹുൽ ഭട്ടിനും ഡാനിയൽ നന്ദി പറഞ്ഞു. 'അനുരാഗ് കശ്യപ് എല്ലാത്തിനും നന്ദി. നല്ല ദൃശ്യ വിരുന്നിനും നന്ദി. രാഹുല്‍, നിങ്ങളുടെ മികച്ച പ്രകടനത്തിന് നന്ദി. ഇത് ലോകത്തിന് കാണിച്ചു കൊടുത്തതിന് സീ സ്‌റ്റുഡിയോസിനും നന്ദി' -ഡാനിയല്‍ കുറിച്ചു.

ഭര്‍ത്താവിന്‍റെ പോസ്‌റ്റിനോട് പ്രതികരിച്ച് സണ്ണി ലിയോണും രംഗത്തെത്തി. 'എന്‍റെ സ്നേഹത്തിന് നന്ദി! ഇതില്‍ "ഞാൻ" മാത്രമല്ല, ഒരു "യുഎസ്" നിമിഷമാണ്. എന്നെ ഈ പ്ലാറ്റ്‌ഫോമിൽ എത്തിക്കാൻ നീ തുല്യമായി പരിശ്രമിച്ചു! നിന്‍റെ നിസ്വാർഥതയാണ് ഞാൻ ഇങ്ങനെ ആയത്...

2012ൽ പൂജ ഭട്ടിന്‍റെ 'ജിസം 2' എന്ന ത്രില്ലറിലൂടെയാണ് സണ്ണി ലിയോൺ അഭിനയരംഗത്തേക്ക് വരുന്നത്. ബിഗ് ബോസ് 5 ഉൾപ്പെടെയുള്ള റിയാലിറ്റി ഷോകളിലും സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2011ലായിരുന്നു ഡാനിയല്‍ വെബറുമായുള്ള സണ്ണിയുടെ വിവാഹം. സണ്ണിക്കും ഡാനിയലിനുമായി മൂന്ന് കുട്ടികളുണ്ട്. 2017ല്‍ മകള്‍ നിഷയെ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം 2018ൽ വാടക ഗർഭധാരണത്തിലൂടെയാണ് താര ദമ്പതികള്‍ക്ക് ഇരട്ട ആൺകുട്ടികളായ നോഹയും ആഷറും ജനിച്ചത്.

Also Read: സണ്ണി ലിയോണിന്‍റെ ജന്മദിനമായതിനാല്‍ പരീക്ഷ എഴുതാനാകില്ല, ഉത്തരക്കടലാസില്‍ എഴുതി വിദ്യാര്‍ഥി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.