ഡെറാഡൂൺ: പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു. മെയ് 8 മുതൽ കൊവിഡ് ബാധിച്ച് ഋഷികേശിലെ എയിംസിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ചിപ്‌കോ പ്രസ്‌ഥാനത്തിന്‍റെ സ്ഥാപകനായ അദ്ദേഹം മരങ്ങൾ മുറിക്കുന്നതിനെതിരെ സമരം ചെയ്‌തിരുന്നു. മരങ്ങൾ കെട്ടിപ്പിടിച്ചായിരുന്നു സമരം. 1973ലാണ് ചിപ്‌കോ പ്രസ്‌ഥാനം ആരംഭിച്ചത്. സ്‌ത്രീകൾക്കും നദീ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. തെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിലും അദ്ദേഹം സജീവമായിരുന്നു.
-
पर्यावरण संरक्षण के क्षेत्र में दिए गए महत्वपूर्ण योगदान के लिए उन्हें 1986 में जमनालाल बजाज पुरस्कार और 2009 में पद्म विभूषण से सम्मानित किया गया। पर्यावरण संरक्षण के मैदान में श्री सुंदरलाल बहुगुणा जी के कार्यों को इतिहास में सुनहरे अक्षरों में लिखा जाएगा।
— Tirath Singh Rawat (@TIRATHSRAWAT) May 21, 2021 " class="align-text-top noRightClick twitterSection" data="
">पर्यावरण संरक्षण के क्षेत्र में दिए गए महत्वपूर्ण योगदान के लिए उन्हें 1986 में जमनालाल बजाज पुरस्कार और 2009 में पद्म विभूषण से सम्मानित किया गया। पर्यावरण संरक्षण के मैदान में श्री सुंदरलाल बहुगुणा जी के कार्यों को इतिहास में सुनहरे अक्षरों में लिखा जाएगा।
— Tirath Singh Rawat (@TIRATHSRAWAT) May 21, 2021पर्यावरण संरक्षण के क्षेत्र में दिए गए महत्वपूर्ण योगदान के लिए उन्हें 1986 में जमनालाल बजाज पुरस्कार और 2009 में पद्म विभूषण से सम्मानित किया गया। पर्यावरण संरक्षण के मैदान में श्री सुंदरलाल बहुगुणा जी के कार्यों को इतिहास में सुनहरे अक्षरों में लिखा जाएगा।
— Tirath Singh Rawat (@TIRATHSRAWAT) May 21, 2021
സുന്ദർലാൽ ബഹുഗുണയുടെ മരണത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത് അനുശോചനം രേഖപ്പെടുത്തി. ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും പരിസ്ഥിതിക്ക് വേണ്ടിയും പ്രവർത്തിച്ച അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ എന്നും ഓർമിക്കുമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു. പരിസ്ഥിതി സംരക്ഷണ രംഗത്ത് നൽകിയ സമഗ്ര സംഭാവനക്ക് 1986 ൽ ജംനലാൽ ബജാജ് അവാർഡും 2009 ൽ പത്മവിഭൂഷണും അദ്ദേഹത്തെ തേടിയെത്തി.