ETV Bharat / bharat

സ്‌കൂൾ കെട്ടിടമില്ല, ക്ലാസുകൾ നടക്കുന്നത് കോഴിഫാമിൽ; അസൗകര്യങ്ങളിൽ വലഞ്ഞ് ബുദ്‌ഗാമിലെ വിദ്യാർഥികൾ

സൈനി ദർവാൻ പ്രദേശത്തെ സ്‌കൂളിലെ വിദ്യാർഥികൾക്ക് മികച്ച ക്ലാസ് മുറിയില്ല. കോഴി ഫാമിലാണ് ഇവിടെ ക്ലാസുകൾ നടക്കുന്നത്.

Students study in poultary farm  no building for school  classes in poultry farm  Students sit poultary farm in Budgam  ക്ലാസുകൾ നടക്കുന്നത് കോഴിഫാമിൽ  ബുദ്‌ഗാം സ്‌കൂൾ അവസ്ഥ  സൈനി ദർവാൻ കോഴിഫാമിൽ ക്ലാസുകൾ  സൈനി ദർവാൻ സ്‌കൂൾ  സൈനി ദർവാൻ
അസൗകര്യങ്ങളിൽ വലഞ്ഞ് ബുദ്‌ഗാമിലെ വിദ്യാർഥികൾ
author img

By

Published : Sep 5, 2022, 8:10 PM IST

ബുദ്‌ഗാം (കശ്‌മീർ): ബുദ്‌ഗാമിലെ സൈനി ദർവാൻ പ്രദേശത്തെ വിദ്യാർഥികൾക്ക് ക്ലാസുകൾ നടക്കുന്നുണ്ട്. പക്ഷേ സ്‌കൂളില്ല, കോഴി ഫാമിലാണ് ക്ലാസുകൾ നടക്കുന്നത്. ഇവിടെ വിദ്യാർഥികൾക്ക് ശുചിമുറിയോ കളിസ്ഥലമോ ഇല്ല. കമ്പ്യൂട്ടറില്ല. ആധുനിക വിദ്യാഭ്യാസത്തിന്‍റെ കാലത്ത് ഇവിടുത്തെ വിദ്യാർഥികൾക്ക് ക്ലാസ് മുറികളിൽ ഇരിക്കാൻ സൗകര്യം പോലുമില്ല. അസൗകര്യങ്ങളാൽ വലയുകയാണ് ഇവിടുത്തെ വിദ്യാർഥികൾ.

അസൗകര്യങ്ങളിൽ വലഞ്ഞ് ബുദ്‌ഗാമിലെ വിദ്യാർഥികൾ

2010ൽ സ്‌കൂളിനായി പുതിയ കെട്ടിടം നിർമിച്ചിരുന്നു. എന്നാൽ സ്ഥലമുടമ അത് കൈവശപ്പെടുത്തി അവിടെ സാധനങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. സർക്കാർ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിരുന്നെങ്കിലും ലഭിക്കാതെ വന്നതോടെ കെട്ടിടം താൻ ഏറ്റെടുക്കുകയായിരുന്നുവെന്ന് സ്ഥലമുടമ പറയുന്നു. വിഷയത്തിൽ നടപടി സ്വീകരിച്ച് വരികയാണെന്ന് എസ്‌ഡിഎം ചാദുര പ്രിൻസ് ഹമീദ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.