ETV Bharat / bharat

നാലാം ക്ലാസ് വിദ്യാർത്ഥിയെ ആക്രമിച്ച്‌ സഹപാഠികൾ; കോമ്പസ് കൊണ്ട്‌ കുത്തിയത്‌ 108 തവണ - Child Welfare Committee

Attacked with geometry compass സ്‌കൂളിൽ, വഴക്കിനിടെ മൂന്ന് വിദ്യാർത്ഥികൾ സഹപാഠിയെ കോമ്പസ് ഉപയോഗിച്ച് 108 തവണ കുത്തി പരിക്കേല്‍പിച്ചു. പരിക്കേറ്റത്‌ നാലാം ക്ലാസ്‌ വിദ്യാർത്ഥിയ്‌ക്ക്‌.

attacked with geometry compass  Student attacked by classmates  കോമ്പസ് കൊണ്ട്‌ കുത്തി  കോമ്പസ്  compass  വിദ്യാർത്ഥിയെ അക്രമിച്ച്‌ സഹപാഠികൾ  Student assaulted by classmates  ചൈൽഡ് വെൽഫെയർ കമ്മിറ്റി  Child Welfare Committee  stabbed with geometry compass
stabbed with geometry compass
author img

By ETV Bharat Kerala Team

Published : Nov 27, 2023, 7:51 PM IST

Updated : Nov 27, 2023, 8:05 PM IST

ഇൻഡോർ (മധ്യപ്രദേശ്‌): നാലാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ കോമ്പസ് ഉപയോഗിച്ച്‌ അക്രമിച്ചു (Student attacked by classmates). മധ്യപ്രദേശിലെ ഇൻഡോറിലെ സ്വകാര്യ സ്‌കൂളിലാണ്‌ വഴക്കിനിടെ നാലാം ക്ലാസ് വിദ്യാർത്ഥിയെ മൂന്ന് സഹപാഠികൾ ചേര്‍ന്ന്‌ കോമ്പസ് ഉപയോഗിച്ച് 108 തവണ ആക്രമിച്ചത്‌ (Attacked with geometry compass). സംഭവം ശ്രദ്ധയിൽപ്പെട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി (Child Welfare Committee - CWC) പൊലീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. നവംബർ 24 ന് എയ്‌റോഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്‌കൂളിലാണ്‌ സംഭവം.

സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ഇത്രയും ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ അക്രമാസക്തമായ പെരുമാറ്റത്തിന്‍റെ കാരണം കണ്ടെത്താൻ ഞങ്ങൾ പൊലീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ സിഡബ്ല്യുസി ചെയർപേഴ്‌സൺ പല്ലവി പോർവാൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സിഡബ്ല്യുസി കുട്ടികളെയും അവരുടെ കുടുംബങ്ങളെയും കൗൺസിലിംഗ് ചെയ്യുകയും അക്രമാസക്തമായ രംഗങ്ങൾ അടങ്ങിയ വീഡിയോ ഗെയ്‌മുകൾ കുട്ടികൾ കളിക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയും ചെയ്യും പോർവാൾ കൂട്ടിചേര്‍ത്തു.

നവംബർ 24 ന് ഉച്ചയ്ക്ക് 2 മണിയോടെ സ്‌കൂളിൽ നടന്ന ആക്രമണത്തിൽ കുട്ടിക്ക് കുത്തേറ്റതായി കുട്ടിയുടെ പിതാവ് ആരോപിച്ചു. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പോകാൻ അനുവദിച്ചു. വീട്ടിൽ തിരിച്ചെത്തിയ മകൻ ദുരനുഭവം വിവരിക്കുകയുണ്ടായെന്നും. സഹപാഠികൾ തന്നോട് ഇത്ര ക്രൂരമായി പെരുമാറിയത് എന്തുകൊണ്ടാണെന്ന് എനിക്കിപ്പോഴും അറിയില്ലെന്ന്‌ പറഞ്ഞതായും ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ സ്‌കൂൾ മാനേജ്മെന്‍റ്‌ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് എയ്‌റോഡ്രോം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്‌. പരാതി നൽകിയതിന് ശേഷം കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായി അസിസ്റ്റന്‍റ്‌ പൊലീസ് കമ്മീഷണർ വിവേക് സിംഗ് ചൗഹാൻ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ കുട്ടികളും 10 വയസ്സിന് താഴെയുള്ളവരാണ്, നിയമ വ്യവസ്ഥകൾ അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

അപമാനിച്ചുവെന്ന് ആരോപിച്ച് കൊലപാതകം: അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് 18 കാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയ്‌ക്ക്‌ ജീവപര്യന്തം കഠിന തടവിനും 50000 രൂപ പിഴയ്ക്കും‌ ശിക്ഷിച്ചു. 2023 ഒക്‌ടോബര്‍ 30 നാണ്‌ വിധി പ്രസ്‌താവിച്ചത്‌. അഞ്ച്‌തെങ്ങ് തെറ്റിമൂല സുനാമി കോളനിക്ക് സമീപം ഷാപ്പ് ഹൗസിൽ ഔസേപ്പ് മകൻ റിക്‌സണെയാണ് (18) റോയ് കുത്തിയത്‌. 2014 ഏപ്രില്‍ 27 നാണ് കേസിനാസ്‌പദമായ സംഭവം അരള്ളേറിയത്‌ വര്‍ഷങ്ങള്‍ക്കിപ്പുറമാണ്‌ നടപടികള്‍.

അഞ്ച് തെങ്ങ് കടപ്പുറത്ത് തോണിക്കാവ് യുവശക്തി സ്‌പോര്‍ട്‌സ് ആന്‍റ്‌ ആര്‍ട്‌സ്‌ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ തമിഴ് നാട് ട്രൂപ്പിന്‍റെ ഗാനമേള നടത്തിയിരുന്നു. ഗാനമേള കഴിഞ്ഞ് മടങ്ങുമ്പോഴാണ് പ്രതി റിക്‌സണെ കുത്തി കൊലപ്പെടുത്തിയത്. പ്രതി സമീപത്തെ വീടുകളിലെ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞ് നോക്കുകയും വനിത ഹോസ്റ്റലിന്‍റെ മതില്‍ ചാടിക്കടന്ന കാര്യവും റിക്‌സണ്‍ നാട്ടുകാരോട് പറഞ്ഞ് തന്നെ അപമാനിച്ചു എന്ന് പറഞ്ഞായിരുന്നു കൊലപാതകം. റിക്‌സനോടോപ്പമുണ്ടായിരുന്ന സുഹൃത്ത് തെറ്റിമൂല ഡയാന ഭവനിൽ വർഗീസ് മകൻ ടോമിയാണ് കേസിലെ ഏക ദൃക്‌സാക്ഷി. റിക്‌സൺ തൽസമയം കൊലപ്പെട്ടു.

ALSO READ: കാണ്‍പൂരിൽ യുവതിയെ കാമുകൻ കോടാലികൊണ്ട് വെട്ടിക്കൊന്നു; പ്രതി ഒളിവിൽ

Last Updated : Nov 27, 2023, 8:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.