ETV Bharat / bharat

ഗൊരഖ്‌പൂര്‍ എയിംസിലെ ഉദ്യോഗസ്ഥനെതിരെ പീഡന ആരോപണവുമായി വിദ്യാർഥിനി - പീഡന ആരോപണം

Student Alleges Rape : ഗൊരഖ്‌പൂര്‍ എയിംസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്‌തതായി വിദ്യാർഥിനി പരാതിപ്പെട്ടു. പ്രതിയെ ക്യാമ്പസിനുള്ളിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കെ വിഷയം അന്വേഷിക്കാൻ സംഘത്തെ നിയോഗിച്ചു.

Student Alleges Rape  Rape in AIIMS  AIIMS Gorakhpur  പീഡന ആരോപണം  വിദ്യാർഥിനിയെ പീഡിപ്പിച്ചു
Student Alleges Rape By Senior Official Of AIIMS
author img

By ETV Bharat Kerala Team

Published : Jan 12, 2024, 10:49 PM IST

ഗൊരഖ്‌പൂർ (ഉത്തർപ്രദേശ്): ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മുതിർന്ന ഉദ്യോഗസ്ഥനെതിരെ പീഡന ആരോപണവുമായി വിദ്യാർഥിനി (Student Alleges Rape). മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥിനി മനഃശാസ്‌ത്രജ്ഞരുടെ ചികിത്സയിലായതിനെ തുടര്‍ന്ന്‌ വിഷയത്തെക്കുറിച്ച്‌ അന്വേഷിക്കാൻ ഒമ്പതംഗ സംഘത്തെ ഇൻസ്‌റ്റിറ്റ്യൂട്ട് നിയോഗിച്ചു.

ഡിസംബർ 17 ന് രാത്രിയാണ് സംഭവം. വിദ്യാർത്ഥിനിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ബിആർഡി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എക്‌സിക്യുട്ടീവ് ഡയറക്‌ടറായ പ്രൊഫ. സുരേഖ കിഷോറിന് പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് വിവരം.

ഇരയും കുടുംബാംഗങ്ങളും പുതിയ എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ ഗോപാൽ കൃഷ്‌ണ പാലിനെ കണ്ട് നീതിക്കായി അപേക്ഷിച്ചു. തുടര്‍ന്ന്‌ പ്രതിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ക്യാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്‌തിട്ടുണ്ട്. ഭക്ഷണത്തിന്‍റെ ഗുണനിലവാരം കുറവാണെന്ന പരാതി നൽകാൻ സഹപാഠികളോടൊപ്പം പോയപ്പോഴാണ് ഉദ്യോഗസ്ഥൻ തന്നെ ബലാത്സംഗം ചെയ്‌തതെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി.

ഉദ്യോഗസ്ഥന്‍റെ മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ തന്നോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതായും പിന്നീട് ബലാത്സംഗം ചെയ്‌തതായും അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ആരെയെങ്കിലും അറിയിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥൻ പിന്നീട് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. പ്രൊഫ. കിഷോറിനോട് പരാതിപ്പെട്ടിട്ടും പ്രതികൾക്കെതിരെ നടപടിയെടുത്തില്ലെന്ന് യുവതി പരാതിപ്പെട്ടു.

പുതിയ എക്‌സിക്യുട്ടീവ് ഡയറക്‌ടർ വന്നതിന് പിന്നാലെ വീണ്ടും പരാതി നൽകി. വനിതാ സെക്യൂരിറ്റി ജീവനക്കാരെയും പ്രതി ശല്യം ചെയ്‌തതായി കണ്ടെത്തിയിട്ടുണ്ട്. മുൻകാല സംഭവങ്ങളുടെ വീഡിയോയും ശബ്‌ദരേഖയും വിദ്യാർഥി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ഗൊരഖ്‌പൂർ എയിംസ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ പ്രൊഫ. പാൽ പറഞ്ഞു. ഇത് ദൗർഭാഗ്യകരവും ഗൗരവകരവുമായ കാര്യമാണെന്നും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകന്‍ അറസ്റ്റില്‍ : അതേസമയം കോഴിക്കോട് സ്‌കൂളില്‍ വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കിയ അധ്യാപകനെ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഫൈസലെന്ന ചിത്രകലാ അധ്യാപകനാണ് അറസ്‌റ്റിലായത്. വിവിധ വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. അടുത്തിടെ വിവിധ ദിവസങ്ങളിലായി ആറ് വിദ്യാര്‍ഥികളെയാണ് സ്‌കൂളില്‍ വച്ച് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

പീഡനത്തിന് ഇരയായ വിദ്യാര്‍ഥികള്‍ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിവരം അറിഞ്ഞ രക്ഷിതാക്കള്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് ഇയാളെ കഴിഞ്ഞ ഡിസംബര്‍ 21 ന്‌ അറസ്റ്റ് ചെയ്‌തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ

ALSO READ: ആത്മാർഥ പ്രണയത്തിൽ ഇടപെടാൻ പൊലീസിന് അധികാരമില്ല : ഡല്‍ഹി ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.