ETV Bharat / bharat

ജനം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഗെലോട്ട്

author img

By

Published : May 22, 2021, 7:53 AM IST

സംസ്ഥാനത്തെ സാഹചര്യം മോശമാകുകയാണെന്നും ജനം കൊവിഡ് മാനണ്ഡങ്ങൾ കർശനമായും പാലിക്കണമെന്നും അശോക് ഗെലോട്ട് പറഞ്ഞു.

Strictly follow COVID restrictions: Gehlot to people  രാജസ്ഥാൻ കൊവിഡ് കേസുകൾ  രാജസ്ഥാനിൽ കർശന നിയന്ത്രണങ്ങൾ  കർശന നിയന്ത്രണങ്ങൾ രാജസ്ഥാനിൽ  രാജസ്ഥാനിൽ കൊവിഡ് വർധിക്കുന്നു  അശോക് ഗെലോട്ട് വാർത്ത  അശോക് ഗെലോട്ട്  നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അശോക് ഗേലോട്ട്  Ashok ghelot news  Rajasthan covid cases  Rajasthan covid updates  Strictly follow COVID restrictions  Gehlot to people  Rajastan covid situation news
രാജസ്ഥാനിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഗെലോട്ട്

ജയ്‌പൂർ: സംസ്ഥാനത്ത് ജനം കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. സർക്കാരിനാൽ കഴിയുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ പ്രതിദിന കേസുകളിലും മരണസംഖ്യയിലും മാറ്റം സംഭവിക്കുന്നില്ലെന്നും അതിനാൽ നിയന്ത്രണങ്ങളെ അവഗണിക്കരുതെന്നും അശോക് ഗെലോട്ട് പറഞ്ഞു. കൊവിഡ് കേസുകളുടെ സാഹചര്യത്തിൽ വെള്ളിയാഴ്‌ച രാത്രി അശോക് ഗെലോട്ട് ഉന്നതതലയോഗം ചേർന്നിരുന്നു.

യുവാക്കൾ, ഗർഭിണികൾ, കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് രോഗം റിപ്പോർട്ട് ചെയ്‌ത് തുടങ്ങിയെന്നും ഈ സാഹചര്യത്തെ നേരിടാൻ സംസ്ഥാനത്ത് ഉടനീളം മെഡിക്കൽ സംവിധാനങ്ങളെ മെച്ചപ്പെടുത്താൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ബ്ലാക്ക് ഫംഗസ് വർധിക്കുന്ന സാഹചര്യവും ആശങ്ക സൃഷ്‌ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രാജസ്ഥാനിൽ മെയ് 10 മുതൽ 24 വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ക്‌ഡൗൺ കാലയളവിൽ വിവാഹ ചടങ്ങുകളൊന്നും സംസ്ഥാനത്ത് ഉണ്ടാവില്ലെന്നും മതപരമായ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

READ MORE: രാജസ്ഥാനിൽ ലോക്ക്‌ഡൗൺ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.