ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിലെ തകർപ്പന്‍ വിജയത്തിന് ശേഷം സർക്കാർ രൂപീകരണത്തിനൊരുങ്ങി ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ.ബുധനാഴ്ച രാജ്ഭവനിൽ ഗവർണർ ബൻവാരിലാൽ പുരോഹിത്തുമായി ഡിഎംകെ നേതാവ് കൂടിക്കാഴ്ച നടത്തി.
സ്റ്റാലിനെ കൂടാതെ ജനറൽ സെക്രട്ടറി ദുരൈമുരുകന്‍,ഡിഎംകെ ട്രഷറർ ടി ആർ ബാലു, പ്രിൻസിപ്പൽ സെക്രട്ടറി കെ എൻ നെഹ്‌റു, സംഘടന സെക്രട്ടറി ആർ എസ് ഭാരതി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
234 മണ്ഡലങ്ങളുള്ള തമിഴ്നാട്ടിൽ ഡിഎംകെ സഖ്യകക്ഷികളായ കോൺഗ്രസിനൊപ്പം 159 സീറ്റുകൾ നേടി. എ.ഐ.എ.ഡി.എം.കെ 66 സീറ്റുകളും ബിജെപി, പിഎംകെ എന്നിവക്ക് യഥാക്രമം നാല്, അഞ്ച് സീറ്റുകൾ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
കൂടുതൽ വായിക്കാന്‍: ഒരു ദശകത്തിന് ശേഷം തമിഴ്നാട്ടില്‍ ഭരണത്തിലേറി ഡിഎംകെ