പ്രഭാസ് ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് 'സലാറി'ന്‍റെ റിലീസിനായി. ഡിസംബര്‍ 22ന് റിലീസിനൊരുങ്ങുന്ന ചിത്രം വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ടിക്കറ്റ് വാങ്ങി മാധ്യമശ്രദ്ധ നേടുകയാണ് ബ്രഹ്മാണ്ഡ സംവിധായകൻ എസ്‌എസ് രാജമൗലി (SS Rajamouli).
'സലാര്‍ ഭാഗം 1 സീസ്‌ഫയറി'ന്‍റെ (Salaar Part 1 Ceasefire) ആദ്യ ടിക്കറ്റ് നിസാമില്‍ നിന്നാണ് സംവിധായകന്‍ വാങ്ങിയിരിക്കുന്നത്. നിസാമിലെ 'സലാർ' മോണിങ് ഷോയുടെ ആദ്യ ടിക്കറ്റാണ് രാജമൗലി വാങ്ങിയത് (SS Rajamouli buys first ticket for Salaar). മൈത്രി മൂവി മേക്കേഴ്‌സ് ആണ് എസ്‌എസ് രാജമൗലി 'സലാറി'ന്‍റെ ഉദ്ഘാടന ടിക്കറ്റ് വാങ്ങിയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
രാവിലെ 7 മണിക്കുള്ള 'സലാറി'ന്‍റെ ആദ്യ ഷോയുടെ ടിക്കറ്റ് വാങ്ങുന്ന രാജമൗലിയുടെ ചിത്രവും മൈത്രി മൂവി മേക്കേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. രാജമൗലിക്കൊപ്പം പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, പ്രശാന്ത് നീൽ, നവീൻ യേർനേനി എന്നിവരും ചിത്രത്തിലുണ്ട്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
- " class="align-text-top noRightClick twitterSection" data="">
രാജമൗലിയെ 'ഇന്ത്യൻ സിനിമയുടെ അഭിമാനം' -എന്ന് വാഴ്‌ത്തിക്കൊണ്ടാണ് മൈത്രി മൂവി മേക്കേഴ്‌സ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. 'ഇന്ത്യൻ സിനിമയുടെ അഭിമാനമായ എസ്‌എസ് രാജമൗലി, സലാര്‍ ടീമിനും നിര്‍മാതാവിനും ഒപ്പം ഇന്ത്യയുടെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായ സലാറിന്‍റെ ആദ്യ ടിക്കറ്റ് നിസാമില്‍ നിന്നും വാങ്ങി. വന്‍ ആഘോഷങ്ങളോടെ ഗംഭീരമായ രീതിയിൽ സലാറിന്‍റെ ബുക്കിങ് ഉടന്‍ തന്നെ ആരംഭിക്കും.' -ഇപ്രകാരമാണ് മൈത്രി മൂവി മേക്കേഴ്‌സ് കുറിച്ചത്.
Also Read: സലാറിന് 'എ' തന്നെ... ഔദ്യോഗിക പ്രഖ്യാപനവുമായി ഹോംബാലെ ഫിലിംസ്
രണ്ട് പതിറ്റാണ്ടോളം പഴക്കമുണ്ട് രാജമൗലിയും പ്രഭാസും തമ്മിലുള്ള ബന്ധത്തിന്. 2005ൽ 'ഛത്രപതി' (Chatrapathi) എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി സഹകരിച്ചത്. 2005ല്‍ തുടങ്ങിയ ഈ ബന്ധം അവര്‍ക്കിടയില്‍ ശക്തമായി വളര്‍ന്നു. പിന്നീട് നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചു.
2015ല്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി'യിലൂടെ (Baahubali) ഈ കൂട്ടുകെട്ട് ലോകശ്രദ്ധ ആകര്‍ഷിച്ചു. ഇപ്പോഴിതാ 'സലാര്‍' ആദ്യ ടിക്കറ്റ് വാങ്ങിയും ഈ രണ്ട് പേരുകള്‍ ഒന്നിച്ച് മാധ്യമ തലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്.
ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവയുൾപ്പെടെ അദിലാബാദ്, ഖമ്മം, മഹ്ബൂബ്‌നഗർ, കരിംനഗർ, നൽഗോണ്ട, മേദക്, നിസാമാബാദ്, രംഗറെഡ്ഡി, വാറങ്കൽ തുടങ്ങി നിരവധി പ്രദേശങ്ങൾ ഉള്‍ക്കൊള്ളുന്നതാണ് നിസാം പ്രദേശം. സംബര്‍ 22ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായാണ് ഈ ആക്ഷൻ ത്രില്ലർ പ്രദര്‍ശനിത്തിനെത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'ഡങ്കി'യുമായി പ്രഭാസിന്‍റെ 'സലാര്‍' ബോക്‌സോഫിസിൽ ഏറ്റുമുട്ടും. 'സലാറും' 'സങ്കി'യും വ്യത്യസ്‌ത ജോണറുകള്‍ ആണെങ്കിലും ഷാരൂഖ് ഖാന്‍റെ സമീപകാല ബ്ലോക്ക്‌ബസ്‌റ്റര്‍ വിജയങ്ങളായിരുന്നു 'പഠാനും', 'ജവാനും. ഇത് പ്രഭാസ് ആരാധകരെ ആശങ്കയിലാഴ്‌ത്തുന്നുണ്ടെങ്കിലും റിലീസിനായുള്ള കാത്തിരിപ്പിലാണ്.
Also Read: ട്രെന്‍ഡായി സൂര്യാന്‍ഗം; പൃഥ്വിരാജ് പ്രഭാസ് സൗഹൃദം വൈറല്‍