ETV Bharat / bharat

കാമുകനുമായി തര്‍ക്കിച്ച് ആത്മഹത്യ ചെയ്യാൻ നദിയില്‍ ചാടി; യുവതിയെ രക്ഷിച്ച് പൊലീസ് - ആത്മഹത്യക്ക് ശ്രമിച്ച് യുവതിയെ രക്ഷിച്ചു

കാമുകനുമായി പ്രശ്നമുണ്ടാകുകയും മാനസിക സംഘര്‍ഷത്തില്‍ അകപ്പെടുകയും ചെയ്തു. ഇതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രിനഗര്‍ ഹൈഡ്രോളിക്ക് പ്രൊജക്ടിന്‍റെ ജോലികള്‍ നടക്കുന്ന സ്ഥലത്ത് എത്തി അളകനന്ദ നദിയിലേക്ക് ചാടി.

Srinagar Police saved girl from Almora  girl from Almora drowning in Alaknanda river  കാമുകനുമായി തര്‍ക്കിച്ച് ആത്മഹത്യക്ക് ശ്രമിച്ച് യുവതി  ആത്മഹത്യക്ക് ശ്രമിച്ച് യുവതിയെ രക്ഷിച്ചു  കാമുകനുമായുള്ള തര്‍ക്കത്തിനിടെ യുവതി ആത്മഹത്യക്ക് ശ്രമിച്ചു
കാമുകനുമായി തര്‍ക്കിച്ച് ആത്മഹത്യക്ക് ശ്രമിച്ച് യുവതി; രക്ഷകരായി പൊലീസ്
author img

By

Published : Jul 5, 2022, 6:35 AM IST

Updated : Jul 5, 2022, 7:40 AM IST

ശ്രിനഗര്‍ (ഉത്തരാഖണ്ഡ്): കാമുകനുമായുള്ള പ്രശ്നത്തിന്‍റെ പേരില്‍ നദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ച് പൊലീസ്. അല്‍മോറ സ്വദേശിനിയായ 24 കാരിയെയാണ് പൊലീസ് രക്ഷപെടുത്തിയത്. ഗര്‍ഹ്‌വാള്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കുട്ടി മാര്‍ക്ക് ലിസ്റ്റ് തിരുത്തുന്നതിനായാണ് ശ്രീനഗറില്‍ എത്തിയത്.

കാമുകനുമായുള്ള പ്രശ്നത്തിന്‍റെ പേരില്‍ നദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ച് പൊലീസ്

ഇവിടെ വച്ച് കാമുകനുമായി പ്രശ്നമുണ്ടാകുകയും മാനസിക സംഘര്‍ഷത്തില്‍ അകപ്പെടുകയും ചെയ്തു. ഇതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രിനഗര്‍ ഹൈഡ്രോളിക്ക് പ്രൊജക്ടിന്‍റെ ജോലികള്‍ നടക്കുന്ന സ്ഥലത്ത് എത്തി അളകനന്ദ നദിയിലേക്ക് ചാടി.

എന്നാല്‍ നദിയില്‍ വീണ പെണ്‍കുട്ടി രക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ഉറക്കെ കരഞ്ഞു. ഇതോടെ തൊഴിലാളികള്‍ ഓടിയെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി ഏറെ പണിപ്പെട്ടാണ് യുവതിയെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചതായും ആരോഗ്യ നില തൃപിതകരമാണെന്നും പൊലീസ് അറിയിച്ചു.

Also Read: മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്ക് വിരാമം, മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് താഴെയിറങ്ങി

Last Updated : Jul 5, 2022, 7:40 AM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.