ETV Bharat / bharat

ഡെല്‍റ്റ വകഭേദത്തിനെതിരെ ബൂസ്റ്റര്‍ ഷോട്ടുമായി സ്‌പുട്‌നിക് വി - സ്‌പുട്‌നിക് വി

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രതയ്ക്ക് കാരണമായത് ഡെല്‍റ്റ വകഭേദമാണ്.

Sputnik V  Delta variant  vaccine manufacturers  Russian Direct Investment Fund  covid 19  ഡെല്‍റ്റ വകഭേദം  കൊവിഡ് രണ്ടാം തരംഗം  സ്‌പുട്‌നിക് വി  റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട്
ഡെല്‍റ്റ വകഭേദത്തിനെതിരെ ബൂസ്റ്റര്‍ ഷോട്ടുമായി സ്‌പുട്‌നിക് വി
author img

By

Published : Jun 18, 2021, 6:45 AM IST

ന്യൂഡല്‍ഹി: കൊവിഡിന്‍റെ തീവ്ര വ്യാപന ശേഷിയുള്ള വകഭേദമായ ഡെൽറ്റ വേരിയന്‍റിനെ പ്രതിരോധിക്കാൻ സ്‌പുട്‌നിക് വിയുടെ ബൂസ്റ്റര്‍ ഷോട്ട്. ഇത് ഉടൻ വിപണിയില്‍ ലഭ്യമാകും. മറ്റ് വാക്സിൻ നിര്‍മാതാക്കള്‍ക്കും ബൂസ്റ്റര്‍ ഷോട്ട് ലഭ്യമാക്കുമെന്ന് സ്‌പുട്‌നിക് നിര്‍മാതാക്കളായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് അറിയിച്ചു.

  • BREAKING: #SputnikV will soon offer a booster shot, adjusted to work against the Delta variant of coronavirus, first detected in India, to other vaccine manufacturers. Below are the highlights of Sputnik V’s pioneering role in developing vaccine cocktails.

    — Sputnik V (@sputnikvaccine) June 17, 2021 " class="align-text-top noRightClick twitterSection" data=" ">

ഡെല്‍റ്റ വകഭേദത്തിനെതിരെ മറ്റ് വാക്സിനുകളെക്കാള്‍ ഫലപ്രാപ്തി സ്പുട്നികിനുണ്ടെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. 2021 ഏപ്രിലിലാണ് സ്‌പുട്‌നിക് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്. ഡെല്‍റ്റ വേരിയന്‍റ് ആണ് ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാക്കാനും അതിവേഗ വ്യാപനത്തിനും കാരണമെന്നാണ് വിലയിരുത്തല്‍. ബി.1.617.2 സ്‌ട്രെയിന്‍ അല്ലെങ്കില്‍ ഡെല്‍റ്റ വകഭേദം, യുകെയിലെ കെന്‍റില്‍ ആദ്യമായി സ്ഥിരീകരിച്ച ആല്‍ഫ വകഭേദത്തെക്കാള്‍ അതിവ്യാപന ശേഷിയുള്ളതാണ്.

സ്‌പുട്‌നിക് വി വാക്‌സിന്‍റെ 30 ലക്ഷം ഡോസ്‌ നേരത്തെ ഹൈദരാബാദില്‍ എത്തിച്ചിരുന്നു. വാക്സിൻ ഇന്ത്യയില്‍ നിര്‍മിക്കാനും അനുമതി ലഭിച്ചിരുന്നു. ഇന്ത്യയില്‍ ബെംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബദ്ദി, കൊല്‍ഹപൂര്‍, മിര്‍യലഗുഡ എന്നീ ഒന്‍പത് നഗരങ്ങളില്‍ സ്‌പുട്‌നിക വി കമ്പനി വാക്‌സിന്‍ ഉടന്‍ വിതരണത്തിനെത്തിക്കും.

READ MORE: സ്‌പുട്‌നിക്‌ വി ഇന്ത്യയില്‍ 9 നഗരങ്ങളില്‍ ഉടന്‍ എത്തിക്കാന്‍ തീരുമാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.