ന്യൂഡൽഹി: ഫെസ്റ്റിവൽ സ്‌പെഷ്യൽ ട്രെയിൻ സർവിസ് നീട്ടി സൗത്ത് വെസ്റ്റേൺ റെയിൽവേ.
- ട്രെയിൻ നമ്പർ 06316 കൊച്ചുവേളി-മൈസുരു എക്സ്പ്രസ് സ്‌പെഷ്യൽ കൊച്ചുവേളിയിൽ നിന്ന് 2021 ജൂൺ 30 വരെ സർവിസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഈ സർവിസ് 2021 ജൂലൈ 1 മുതൽ 2021 നവംബർ 7 വരെ നീട്ടി.
- ട്രെയിൻ നമ്പർ 06315 മൈസുരു-കൊച്ചുവേളി എക്‌സ്‌പ്രസ് സ്‌പെഷ്യൽ 2021 ജൂലൈ 2 മുതൽ 2021 നവംബർ 8 വരെ സർവിസ് നടത്തും.
- ട്രെയിൻ നമ്പർ 06077 കോയമ്പത്തൂർ-ഹസ്രത്ത് നിസാമുദ്ദീൻ എക്‌സ്‌പ്രസ് സ്പെഷ്യൽ 2021 ജൂൺ 4 മുതൽ 2021 നവംബർ 7 വരെ നീട്ടി.
- ട്രെയിൻ നമ്പർ 06078 ഹസ്രത്ത് നിസാമുദ്ദീൻ-കോയമ്പത്തൂർ എക്‌സ്‌പ്രസ് സ്‌പെഷ്യൽ 2021 ജൂലൈ 7 മുതൽ 2021 നവംബർ 10 വരെ നീട്ടി.
- ട്രെയിൻ നമ്പർ 06201 മൈസുരു-കെഎസ്‌ആർ ബെംഗളൂരു എക്‌സ്‌പ്രസ് സ്പെഷ്യൽ 2021 ജൂൺ 18 മുതൽ സർവിസ് പുനരാരംഭിക്കും.
- ട്രെയിൻ നമ്പർ 06202 കെഎസ്ആർ ബെംഗളൂരു-മൈസുരു എക്സ്പ്രസ് സ്പെഷ്യൽ 2021 ജൂൺ 19 മുതൽ കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് സർവിസ് പുനരാരംഭിക്കും.
- ട്രെയിൻ നമ്പർ 06529 കെഎസ്ആർ ബെംഗളൂരു-തൽഗുപ്പ എക്‌സ്‌പ്രസ് സ്പെഷ്യൽ 2021 ജൂൺ 18 മുതൽ ബെംഗളൂരുവിൽ നിന്ന് സർവിസ് ആരംഭിക്കും.
- ട്രെയിൻ നമ്പർ 06530 തൽഗുപ്പ-കെഎസ്‌ആർ ബെംഗളൂരു എക്‌സ്‌പ്രസ് സ്പെഷ്യൽ 2021 ജൂൺ 19 മുതൽ തൽഗുപ്പയിൽ നിന്ന് പുനരാരംഭിക്കും.
Read more: റെയിൽവേ സർവീസ് റദ്ദാക്കാനുള്ള നടപടി; പ്രതിഷേധം ശക്തമാക്കുമെന്ന് യാത്രക്കാരുടെ കൂട്ടായ്‌മ
അതേസമയം എല്ലാ യാത്രക്കാരും കേന്ദ്ര / സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.