മുംബൈ: അപകടത്തിൽപ്പെട്ട 19കാരന് രക്ഷകനായി സോനു സൂദ്. പഞ്ചാബിലെ മോഗയിൽ തിങ്കളാഴ്‌ചയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ താരത്തിന്‍റെ പ്രവൃത്തിയാണ് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നത്.
-
Every Life Counts 🙏@SonuSood pic.twitter.com/veu5M6fcqU
— Sood Charity Foundation (@SoodFoundation) February 9, 2022 " class="align-text-top noRightClick twitterSection" data="
">Every Life Counts 🙏@SonuSood pic.twitter.com/veu5M6fcqU
— Sood Charity Foundation (@SoodFoundation) February 9, 2022Every Life Counts 🙏@SonuSood pic.twitter.com/veu5M6fcqU
— Sood Charity Foundation (@SoodFoundation) February 9, 2022
മോഗയിൽ സോനു കടന്നുപോവുകയായിരുന്ന ഫ്ളൈഓവറിലാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട കാറിൽ അബോധാവസ്ഥയിലായിരുന്നു യുവാവ്. സംഭവം നടന്നയുടനെ തന്നെ സോനു തന്‍റെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. അപകടം സംഭവിച്ച കാറിന് സെൻട്രൽ ലോക്കുണ്ടായിരുന്നതിനാൽ കുറച്ചധികം സമയമെടുത്ത് യുവാവിനെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് താരം തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചു.
ALSO READ:വിജയ് ബര്‍സെ ആയി ബച്ചന്‍ ; ഝുണ്ഡ് ടീസര്‍
യഥാസമയം ചികിത്സ ലഭിച്ചതിനാൽ യുവാവ് ഇപ്പോൾ സുഖമായിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഏതായാലും സോനുവിന്‍റെ ഈ പ്രവൃത്തിയിൽ നിരവധി ആരാധകരാണ് അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുന്നത്. നേരത്തേ കൊവിഡിന്‍റെ ആദ്യഘട്ടത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടന്ന നിരവധി കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വന്തം നാടുകളിലേക്ക് എത്തിക്കാൻ സഹായിച്ചുകൊണ്ട് താരം ദേശീയ ശ്രദ്ധ നേടിയിരുന്നു.