ETV Bharat / bharat

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരം സോണിയാ ഗാന്ധി തീരുമാനിക്കും: ഹരീഷ് റാവത്ത് - അമരീന്ദര്‍ സിംഗ്

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ വിള്ളലുകള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതിനിടെ സിദ്ധുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുകയാണ്.

Sonia Gandhi  Punjab  Punjab Congress crisis  sonia-gandhi  പഞ്ചാബ് കോണ്‍ഗ്രസ്  സോണിയാ ഗാന്ധി  ഹരീഷ് റാവത്ത്  അമരീന്ദര്‍ സിംഗ്  പഞ്ചാബ് തെരഞ്ഞെടുപ്പ്
പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരം സോണിയാ ഗാന്ധി തീരുമാനിക്കും: ഹരീഷ് റാവത്ത്
author img

By

Published : Jul 16, 2021, 7:08 PM IST

ന്യൂഡല്‍ഹി: പഞ്ചാബ് കോൺഗ്രസിലെ മാറ്റങ്ങൾ സംബന്ധിച്ച് സോണിയ ഗാന്ധി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. പാർട്ടി നേതാവ് നവജോത് സിംഗ് സിദ്ധുവും യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വായനക്ക്:- പഞ്ചാബ് തെരഞ്ഞെടുപ്പ് അമരീന്ദര്‍ സിങ് നയിക്കും; സിദ്ദു സംസ്ഥാന അധ്യക്ഷനാകും

പഞ്ചാബ് കോണ്‍ഗ്രസിലെ മാറ്റം സംബന്ധിച്ച് താന്‍ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയിട്ടുണ്ട്. മറുപടി ലഭിച്ചാല്‍ ഉടന്‍ ഇക്കാര്യം മാധ്യമങ്ങളേയും ജനങ്ങളേയും അറിയിക്കും. ഹൈക്കമാന്‍ഡ് തീരുമാനം എടുത്ത ശേഷമെ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു. സിദ്ധു പഞ്ചാബ് കോണ്‍ഗ്രസ് മേധാവിയായി ചുമതലയേല്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

കൂടുതല്‍ വായനക്ക്:- പഞ്ചാബ് കോൺഗ്രസ് പ്രതിസന്ധി : സിദ്ദു രാഹുൽ ഗാന്ധിയെ കാണും

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലെ വിള്ളലുകള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതിനിടെ സിദ്ധുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുകയാണ്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സോണിയാ ഗാന്ധിയെ കണ്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.