ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഒരു സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന അഭിപ്രായമുയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മറ്റി യോഗവും വിളിക്കണമെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഇന്ന് വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി നടന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് സോണിയ ഇത്തരത്തിലൊരു ആവശ്യവുമുന്നയിച്ചത്.
കൂടുതല്‍ വായിക്കുക… പ്രധാനമന്ത്രിയുടെ അധികാരമെല്ലാം ഉപയോഗിച്ചായാലും കൊവിഡിനെ നേരിടണം: രാഹുല്‍ ഗാന്ധി
അതേസമയം പുതിയ കൊവിഡ് വാക്സിനേഷൻ നയം വിവേചനപരമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോണിയാ ഗാന്ധി ഒരു കത്തെഴുതിയിരുന്നു. തെറ്റായ ആ തീരുമാനം മാറ്റണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 പുതിയ കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യ ഏറ്റവും കൂടുതൽ ഏകദിന വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.