ETV Bharat / bharat

യുപി തെരഞ്ഞെടുപ്പ് : റായ്‌ബറേലിയില്‍ കോൺഗ്രസിന്‍റെ താരപ്രചാരകരിൽ സോണിയ ഇല്ല - Uttar Pradesh Assembly elections

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പടെ 30 പേര്‍ പട്ടികയില്‍

Sonia Gandhi not among Congress star campaigners for Rae Bareli poll phase  റായ്‌ബറേലി തെരഞ്ഞെടുപ്പ്  കോൺഗ്രസ് താരപ്രചാരകരിൽ നിന്ന് സോണിയ ഗാന്ധി വിട്ടുനിൽക്കും  റായ്‌ബറേലി കോൺഗ്രസിന്‍റെ താരപ്രചാരകരിൽ നിന്ന് സോണിയ ഗാന്ധി വിട്ടുനിൽക്കും  സോണിയ ഗാന്ധി റായ്‌ബറേലി തെരഞ്ഞെടുപ്പ്  Sonia Gandhi Rae Bareli election  ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്  Uttar Pradesh Assembly elections  up polls
റായ്‌ബറേലി തെരഞ്ഞെടുപ്പ്: കോൺഗ്രസിന്‍റെ താരപ്രചാരകരിൽ നിന്ന് സോണിയ ഗാന്ധി വിട്ടുനിൽക്കും
author img

By

Published : Feb 6, 2022, 7:20 PM IST

ന്യൂഡൽഹി : റായ്‌ബറേലി ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉത്തർപ്രദേശിലെ നാലാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ താരപ്രചാരകരില്‍ ഇല്ല. ഫെബ്രുവരി 23ന് നടക്കുന്ന നാലാം ഘട്ടത്തിൽ, റായ്‌ബറേലി ലോക്‌സഭ മണ്ഡലത്തിന് കീഴിൽ വരുന്ന ബച്‌രവാൻ-എസ്‌സി, ഹർചന്ദ്പൂർ, റായ്‌ബറേലി, സറേനി, ഉഞ്ചഹാർ എന്നീ അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ 30 താരപ്രചാരകരാണ് നാലാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനുള്ള പട്ടികയിലുള്ളത്. രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവായിരുന്ന ആസാദ്, സംഘടനാപരമായ നവീകരണത്തിന് ശ്രമിക്കുന്നവരും പാർട്ടി നേതൃത്വത്തെ വിമർശിക്കുന്നവരുമായ 'ഗ്രൂപ്പ് ഓഫ് 23' ലെ പ്രമുഖ നേതാവ് കൂടിയാണ്.

ALSO READ:യു.പിയില്‍ പ്രകടന പത്രിക പുറത്തിറക്കുന്നത് നീട്ടി ബിജെപി

ഞായറാഴ്‌ചയാണ് താരപ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തിറക്കിയത്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

മുമ്പ് കോൺഗ്രസ് സർക്കാരിനെതിരെ തിരിഞ്ഞ മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും താരപ്രചാരകരിൽ ഉൾപ്പെടുന്നു. കൂടാതെ ഉത്തർപ്രദേശിൽ നിന്നുള്ള പാർട്ടി നേതാക്കളായ സൽമാൻ ഖുർഷിദ്, പ്രമോദ് തിവാരി, പി.എൽ പുനിയ, രാജീവ് ശുക്ല, അജയ് കുമാർ ലല്ലു, ആരാധന മിശ്ര എന്നിവരെയും പാർട്ടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീൻ, മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി വർഷ ഗെയ്ക്വാദ്, ഗുജറാത്ത് പിസിസി വർക്കിങ് പ്രസിഡന്‍റ് ഹാർദിക് പട്ടേൽ, രാജ്യസഭ എംപി ദീപീന്ദർ സിങ് ഹൂഡ എഐസിസി ന്യൂനപക്ഷ സെൽ മേധാവി ഇമ്രാൻ പ്രതാപ്‌ഗർഹി, പാർട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ് തുടങ്ങിയവരും ഉള്‍പ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.