ETV Bharat / bharat

സോണിയാ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ - Sonia Gandhi under treatment

Sonia Gandhi under treatment: കൊവിഡുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഞായറാഴ്‌ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌

Sonia Gandhi hospitalized  Sonia Gandhi under treatment  സോണിയാ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ
സോണിയാ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ
author img

By

Published : Jun 17, 2022, 2:33 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോണിയയുടെ ആരോഗ്യനില ഡോക്‌ടര്‍മാര്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും, ചികിത്സ തുടരുകയാണെന്നും പാര്‍ട്ടി അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഞായറാഴ്‌ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

Sonia Gandhi hospitalised: മൂക്കിൽ നിന്നുള്ള രക്തസ്രാവത്തെ തുടർന്ന് ജൂൺ 12 നാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. മൂക്കില്‍ നിന്നുള്ള രക്തസ്രാവം തടയാനായി കഴിഞ്ഞ ദിവസവും സോണിയയ്‌ക്ക് പ്രത്യേക ചികിത്സ നല്‍കിയിരുന്നു. പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സോണിയ കൊവിഡാനന്തര ചികിത്സ തുടരുന്നുണ്ടെന്നും ജയറാം രമേശ്‌ പറഞ്ഞു.

Sonia Gandhi under treatment: സോണിയയ്‌ക്ക് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി ഡോക്‌ടര്‍മാര്‍ പിന്നീട് കണ്ടെത്തിയിരുന്നു. അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് അവരെ പ്രത്യേക നിരീക്ഷണത്തിലാക്കിയെന്നും ചികിത്സകള്‍ തുടരുകയാണെന്നും പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു. രണ്ടാമതും കൊവിഡ്‌ പോസിറ്റീവ് ആയതിന് പിന്നാലെയാണ് സോണിയ ഗാന്ധിയുടെ ആരോഗ്യനില മോശമായത്‌.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 23നാണ് സോണിയാ ഗാന്ധിക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്‌ സമൻസ് അയച്ചത്. അതേസമയം നാഷണല്‍ ഹെറാള്‍ഡ്‌ കേസില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്‌ചത്തേയ്‌ക്ക് മാറ്റിവച്ചു. നിലവില്‍ അന്വേഷണ ഏജന്‍സി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്‌ത്‌ വരികയാണ്.

Also Read: അമ്മയ്ക്ക് അസുഖം, രാഹുലിന്‍റെ ആവശ്യം അംഗീകരിച്ചു, ഇന്ന് ഹാജരാകേണ്ടെന്ന് ഇഡി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.