ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ നിസാരവത്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. 1947 ലെ ഇന്ത്യ-പാക് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുള്ള വീഡിയോ ബിജെപി പുറത്തിറക്കിയതിന് പിന്നാലെയാണ് സോണിയ ഗാന്ധിയുടെ പ്രതികരണം.
-
स्वतंत्रता दिवस पर कांग्रेस अध्यक्ष श्रीमती सोनिया गांधी का संदेश।#IndiaAt75 pic.twitter.com/PduEihxQGv
— Congress (@INCIndia) August 15, 2022 " class="align-text-top noRightClick twitterSection" data="
">स्वतंत्रता दिवस पर कांग्रेस अध्यक्ष श्रीमती सोनिया गांधी का संदेश।#IndiaAt75 pic.twitter.com/PduEihxQGv
— Congress (@INCIndia) August 15, 2022स्वतंत्रता दिवस पर कांग्रेस अध्यक्ष श्रीमती सोनिया गांधी का संदेश।#IndiaAt75 pic.twitter.com/PduEihxQGv
— Congress (@INCIndia) August 15, 2022
'സുഹൃത്തുക്കളേ, കഴിഞ്ഞ 75 വർഷത്തിനിടയിൽ നമ്മൾ വളരെയധികം നേട്ടങ്ങൾ കൈവരിച്ചു, എന്നാൽ ഇന്നത്തെ ആത്മരതിയില്‍ അഭിരമിക്കുന്ന സർക്കാർ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ മഹത്തായ ത്യാഗങ്ങളെയും രാജ്യത്തിന്‍റെ മഹത്തായ നേട്ടങ്ങളെയും നിസാരവത്‌കരിക്കാനാണ് ശ്രമിക്കുന്നത്. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല', ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പാകിസ്ഥാന്‍റെ രൂപീകരണത്തിനായി മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗിന്‍റെ ആവശ്യങ്ങള്‍ക്ക് മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു വഴങ്ങുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചിരുന്നു. വീഡിയോയില്‍ ഉടനീളം നെഹ്‌റുവിനെ കാണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കർണാടക സർക്കാർ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നെഹ്‌റുവിനെ ഒഴിവാക്കിയ സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
Read more: നെഹ്‌റു ഇല്ലാതെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടിക; കർണാടക സർക്കാരിനെതിരെ കോൺഗ്രസ് പ്രതിഷേധം
ചരിത്രപരമായ വസ്‌തുതകളെ തെറ്റായി ചിത്രീകരിക്കുന്നതിനെയും രാഷ്‌ട്രീയ നേട്ടങ്ങൾക്കായി മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, മൗലാന അബ്‌ദുള്‍ കലാം ആസാദ് തുടങ്ങിയ മഹാന്മാരായ നേതാക്കളെ കള്ളങ്ങളുടെ പുറത്ത് വിചാരണ ചെയ്യാനുള്ള എല്ലാ ശ്രമങ്ങളെയും കോൺഗ്രസ് ശക്തമായി എതിർക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. കഴിഞ്ഞ 75 വർഷമായി അന്താരാഷ്‌ട്ര തലത്തില്‍ ശാസ്‌ത്രം, വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യ മായാത്ത മുദ്ര പതിപ്പിച്ചത് പ്രഗല്‍ഭരായവരുടെ കഠിനാധ്വാനത്തിലൂടെ ആണെന്ന് സോണിയ ഗാന്ധി പറഞ്ഞു.
-
जिन लोगों को भारत की सांस्कृतिक विरासत, सभ्यता, मूल्यों, तीर्थों का कोई ज्ञान नहीं था, उन्होंने मात्र तीन सप्ताह में सदियों से एक साथ रह रहे लोगों के बीच सरहद खींच दी।
— BJP (@BJP4India) August 14, 2022 " class="align-text-top noRightClick twitterSection" data="
उस समय कहाँ थे वे लोग जिन पर इन विभाजनकारी ताक़तों के ख़िलाफ़ संघर्ष करने की ज़िम्मेदारी थी?#विभाजन_विभीषिका pic.twitter.com/t1K6vInZzQ
">जिन लोगों को भारत की सांस्कृतिक विरासत, सभ्यता, मूल्यों, तीर्थों का कोई ज्ञान नहीं था, उन्होंने मात्र तीन सप्ताह में सदियों से एक साथ रह रहे लोगों के बीच सरहद खींच दी।
— BJP (@BJP4India) August 14, 2022
उस समय कहाँ थे वे लोग जिन पर इन विभाजनकारी ताक़तों के ख़िलाफ़ संघर्ष करने की ज़िम्मेदारी थी?#विभाजन_विभीषिका pic.twitter.com/t1K6vInZzQजिन लोगों को भारत की सांस्कृतिक विरासत, सभ्यता, मूल्यों, तीर्थों का कोई ज्ञान नहीं था, उन्होंने मात्र तीन सप्ताह में सदियों से एक साथ रह रहे लोगों के बीच सरहद खींच दी।
— BJP (@BJP4India) August 14, 2022
उस समय कहाँ थे वे लोग जिन पर इन विभाजनकारी ताक़तों के ख़िलाफ़ संघर्ष करने की ज़िम्मेदारी थी?#विभाजन_विभीषिका pic.twitter.com/t1K6vInZzQ
ദാര്‍ശനികരായ നേതാക്കളുടെ കീഴില്‍ ഇന്ത്യ ഒരു വശത്ത് സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് സംവിധാനം സ്ഥാപിച്ചപ്പോൾ, മറുവശത്ത് അത് ജനാധിപത്യത്തെയും ഭരണഘടന സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തി. ഇതിനൊപ്പം ഭാഷയിലും മതത്തിലും ഉള്‍പ്പെടെ എല്ലായ്‌പ്പോഴും ബഹുസ്വരതയിൽ ജീവിക്കുന്ന ഒരു മുൻനിര രാജ്യമായി ഇന്ത്യ മാറിയെന്നും സോണിയ ഗാന്ധി പറഞ്ഞു.