ബെംഗളൂരു: അമ്മ മരിച്ചതറിയാതെ രണ്ടു ദിവസം മൃതദേഹത്തിനൊപ്പമിരുന്ന് 11കാരന്‍. ബെംഗളൂരുവിലെ ഗംഗാനഗര്‍ നിവാസി അന്നമ്മ (40) മരിച്ചതറിയാതെ 11കാരനായ മകനാണ് അമ്മ ഉറക്കത്തിലാണെന്ന് കരുതി മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്. രണ്ടുദിവസത്തിനിപ്പുറം സമീപവാസികളെത്തി മരണ വിവരം സ്ഥിരീകരിക്കുന്നത് വരെ കുട്ടി കളിച്ചുനടക്കുകയായിരുന്നു.
![son spent two days with mother dead body two days with mother dead body 11year old son spent two days Bengaluru അമ്മ മരിച്ചതറിയാതെ രണ്ട് ദിവസം അമ്മ മരിച്ചതറിയാതെ കളിച്ചും ഒപ്പമിരുന്നും ചെലവഴിച്ച് 11 കാരന്‍ അയല്‍വാസികളെത്തി സ്ഥിരീകരണം ബെംഗളൂരുവിലെ ഗംഗാനഗറില്‍ പരിശോധനയില്‍ മരണം ബെംഗളൂരു മൃതദേഹത്തിനൊപ്പമിരുന്ന് പതിനൊന്നുകാരന്‍ പതിനൊന്നുകാരന്‍ കുട്ടി മരണവിവരം മൃതദേഹത്തിന് സമീപം dead body in Bengaluru](https://etvbharatimages.akamaized.net/etvbharat/prod-images/17886947_asdfghjkl.jpg)
അന്നമ്മ ദിവസ വേതനത്തിന് ജോലി ചെയ്‌തുവരികയായിരുന്നു. അങ്ങനെയിരിക്കെ ഫെബ്രുവരി 25 ന് ഇവര്‍ വീട്ടില്‍ വച്ച് മരണപ്പെട്ടു. എന്നാല്‍ മകന്‍ ഇവരുടെ മരണവിവരം അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടുദിവസം അവന്‍ മൃതദേഹത്തിന് സമീപം തന്നെ ചെലവഴിച്ചു. ആദ്യദിവസം രാത്രി വിശപ്പ് വര്‍ധിച്ചതോടെ കുട്ടി അയല്‍വാസിയുടെ വീട്ടിലെത്തി അമ്മ ഉറങ്ങുകയാണെന്നും ഭക്ഷണം പാചകം ചെയ്‌തിട്ടില്ലെന്നും അറിയിച്ചു. തുടര്‍ന്ന് അവിടെ നിന്നും ഭക്ഷണം കഴിച്ച് കുട്ടി വീട്ടിലെത്തി അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
രണ്ടാം ദിവസം മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ കുട്ടി അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളെത്തി നടത്തിയ പരിശോധനയിലാണ് ഇവര്‍ മരണപ്പെട്ടതായി മനസിലാക്കുന്നത്. ഉടന്‍ തന്നെ പ്രദേശത്തെ ആര്‍ടി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചതോടെ പൊലീസെത്തി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ച് തിരികെ ബന്ധുക്കളെ ഏല്‍പ്പിക്കുകയായിരുന്നു.