ഹൈദരാബാദ് : താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തിന് സന്ദേശമയച്ചതിന് പിന്നാലെ യുവതി തൂങ്ങി മരിച്ചു. ഹൈദരാബാദിലെ ഗച്ചിബൗളിയിലാണ് സംഭവം. ആമസോണ്‍ കമ്പനിയില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കശ്‌മീര്‍ സ്വദേശിനി കൃതി സംഭല്‍ (27) ആണ് മരിച്ചത്.
സുഹൃത്തുക്കള്‍ അടുത്തില്ലാത്ത സമയത്ത് ഫ്ലാറ്റിലെ സീലിങ് ഫാനിലാണ് കൃതി തൂങ്ങി മരിച്ചത്. തന്‍റെ സുഹൃത്ത് സച്ചിന്‍ കുമാറിന് മരിക്കുകയാണെന്ന് കാണിച്ച് കൃതി സന്ദേശമയച്ചിരുന്നു. സച്ചിന്‍ സംഭവ സ്ഥലത്തെത്തിയെങ്കിലും ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു.
Also Read ജീവനൊടുക്കുന്ന താരങ്ങള്‍ ; 15 ദിവസത്തിനിടെ 4 ആത്മഹത്യകള്‍
വാതിലില്‍ തട്ടിയിട്ടും മറുപടിയില്ലാതിരുന്നതിനെ തുടര്‍ന്ന് കൃതിയോടൊപ്പം താമസിക്കുന്ന സുഹൃത്തില്‍ നിന്നും താക്കോല്‍ വാങ്ങി വാതില്‍ തുറക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.