ന്യൂഡൽഹി: ഡൽഹി പൊലീസ് കമ്മിഷണറായി എസ്എൻ ശ്രീവാസ്തവയെ നിയമിച്ചു. നിലവിൽ ഡൽഹി പൊലീസ് കമ്മിഷണറുടെ അധിക ചുമതല വഹിക്കുന്നതും എസ്എൻ ശ്രീവാസ്തവയാണ്. ദില്ലി പൊലീസ് കമ്മിഷണർ അമുല്യ പട്നായിക്ക് വിരമിച്ചതിനെ തുടർന്നായിരുന്നു ശ്രീവാസ്തവയ്ക്ക് അധിക ചുമതല നൽകിയത്.
Also Read:കൊവിഡ്: നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകൾ പാസാക്കരുതെന്ന് ഹൈക്കോടതികളോട് സുപ്രീംകോടതി
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ശ്രീവാസ്തവയെ ഡൽഹി കമ്മിഷണറായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. 1985 ബാച്ച് എജിഎംയുടി കേഡർ ഉദ്യോഗസ്ഥനായ ശ്രീവാസ്തവ സിആർപിഎഫിൽ നിന്നാണ് ഡൽഹി പൊലീസിലെത്തിയത്.