ETV Bharat / bharat

ലിഫ്‌റ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം; അനാസ്ഥയ്‌ക്കെതിരെ കേസെടുത്ത് പൊലീസ് - ഇന്നത്തെ പ്രധാന വാര്‍ത്ത

ബെംഗളൂരുവിലെ സുല്‍ത്താന്‍പേട്ടിലാണ് കെട്ടിട നിര്‍മാണം നടക്കുന്നതിനിടെ ലിഫ്‌റ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വീണ് നിര്‍മാണ തൊഴിലാളികളുടെ മകളായ മഹേശ്വരി(6) മരിച്ചത്

six year old girl died  six year old girl died falling into pit  falling under construction building  construction workers child death  Maheshwari death  girl died by drowned into water  latest news in karnataka  latest news today  latest national news  ആറ് വയസുകാരിക്ക് ദാരുണാന്ത്യം  ലിഫ്‌റ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വീണ്  അനാസ്ഥയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  നിര്‍മാണ തൊഴിലാളികളുടെ മകളായ മഹേശ്വരി  ആറ് വയസുകാരി മഹേശ്വരി മരിച്ചു  ബെംഗളൂരു ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ലിഫ്‌റ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം; അനാസ്ഥയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്
author img

By

Published : Feb 25, 2023, 4:26 PM IST

ബെംഗളൂരു: കെട്ടിട നിര്‍മാണം നടക്കുന്നതിനിടെ ലിഫ്‌റ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ സുല്‍ത്താന്‍പേട്ടിലെ കെ ആര്‍ മാര്‍ക്കറ്റ് പൊലീസ് സ്‌റ്റേഷന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. കെട്ടിട നിര്‍മാണത്തിനായി എത്തിയ തൊഴിലാളികളുടെ മകളായ മഹേശ്വരിയാണ് മരിച്ചത്.

ആറ് നിലകളുള്ള കെട്ടിടത്തിന്‍റെ നിര്‍മാണമാണ് പുരോഗമിച്ചുകൊണ്ടിരുന്നത്. കെട്ടിടത്തിന്‍റെ ലിഫ്‌റ്റ് നിര്‍മാണത്തിനായി കുഴിയെടുത്ത് അതില്‍ വെള്ളം നിറച്ചിരുന്നു. രാത്രിയായതിനാല്‍ കെട്ടിടത്തിനുള്ളില്‍ വെളിച്ചത്തിനായുളള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന്, ഡിസിപി ലക്ഷ്‌ണണ്‍ നിമ്പാരഗി പറഞ്ഞു.

ഏറ്റവും താഴത്തെ നിലയോട് ചേര്‍ന്ന് ലിഫ്‌റ്റിനായി എടുത്ത കുഴിയില്‍ വെള്ളം നിറച്ചിരുന്നു. നിര്‍മാണ തൊഴിലാളികളായ മല്ലപ്പയും ഭാര്യയും കുട്ടികളുമൊത്തായിരുന്നു ജോലി സ്ഥലത്ത് എത്തിയിരുന്നത്. കളിച്ചുകൊണ്ടിരിക്കവെ മഹേശ്വരി എന്ന കുട്ടി ലിഫ്‌റ്റ് പണിയുന്നതിനായി എടുത്ത കുഴിയിലെ വെള്ളത്തില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണത്തിലെ അനാസ്ഥയ്‌ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഐപിസിയിലെ 302ലെ 32/23 വകുപ്പ് പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. കേസിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചുവെന്ന് ഡിസിപി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.