തിരുമല (ആന്ധ്രാപ്രദേശ്): തിരുമലയിലെ അലിപ്പിരി നടപ്പാതയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആറുവയസുകാരി മരിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം കാൽനടയായി തിരുമലയിൽ ബാലാജി ദർശനത്തിനെത്തിയതായിരുന്നു ആറ് വയസുകാരിയായ ലക്ഷിത. വെള്ളിയാഴ്‌ച രാത്രി എട്ട് മണിയോടെയാണ് അവര്‍ ദർശനത്തിന് പുറപ്പെട്ടത്. ഏകദേശം 11 മണിയോടെ ലക്ഷ്‌മി നരസിംഹസ്വാമി ക്ഷേത്രത്തിലെത്തുകയും ചെയ്‌തു.
തിരുമലയിലെത്താനായി ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷിതമായ ദുരന്തം അരങ്ങേറിയത്. കുംടുബത്തിനൊപ്പം നടക്കവെയാണ് പുലി ആക്രമിച്ചത്. എന്തു ചെയ്യണമെന്നറിയാതെ വീട്ടുകാര്‍ ഒച്ച വച്ചതിനെ തുടര്‍ന്ന് കുട്ടിയെ പുലി കാട്ടിലേക്ക് വലിച്ചു കൊണ്ടുപോയി.
സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ രാത്രയായതിനാല്‍ തെരച്ചിൽ നടത്താനായില്ല. രാവിലെ തെരച്ചില്‍ ആരംഭിച്ചതോടെ ലക്ഷ്‌മി നരസിംഹസ്വാമി ക്ഷേത്രത്തിന് അല്‍പം അകലെയായി കുട്ടിയുടെ മൃതദേഹം പുലി പാതി തിന്ന നിലയില്‍ പൊലീസ് കണ്ടെത്തി. കുട്ടി നെല്ലൂർ ജില്ലയിലെ പോത്തിറെഡ്ഡിപാലം സ്വദേശിയാണ്. ഇതേ രീതിയില്‍ നടപ്പാതയില്‍ നേരത്തെ ഒരു ആൺകുട്ടിയെ പുലി ആക്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ക്ഷേത്ര ദർശനത്തിന് എത്തിയ നാല് വയസുകാരനെ പുലി ആക്രമിച്ചു : തിരുമല സന്ദര്‍ശനത്തിനായി എത്തിയ കര്‍ണൂല്‍ സ്വദേശികളായ ദമ്പതികള്‍ മകന്‍ കൗശിക്കിനൊപ്പം അലിപ്പിരിയില്‍ നിന്നും കാല്‍നടയായിട്ടായിരുന്നു യാത്ര നടത്തിയിരുന്നത്. യാത്രയ്‌ക്കിടയില്‍ പാതയിലുള്ള ഹനുമാന്‍ ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ നിന്നും ഇവര്‍ ഭക്ഷണം കഴിച്ചുക്കൊണ്ടിരിക്കെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്.
ALSO READ : തിരുപ്പതി ക്ഷേത്ര ദർശനത്തിന് എത്തിയ നാല് വയസുകാരനെ പുലി ആക്രമിച്ചു, പരിക്കുകളോടെ കുട്ടി ആശുപത്രിയില്‍
കുട്ടിയുടെ തലയില്‍ ആയിരുന്നു പുലി കടിച്ചത് സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ കല്ലെറിഞ്ഞും നിലവിളിച്ചും പുലിയെ ഭയപ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഉപേക്ഷിച്ച് പുലി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ ചെവിക്കും തലയിലും പരിക്കേറ്റിരുന്നു എന്നാല്‍ മറ്റ് ഗുരുതര പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും മെച്ചപ്പെട്ട ചികിത്സ നല്‍കാനാണ് ശ്രമിക്കുന്നതെന്നും കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ അറിയിച്ചിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്
ക്ഷേത്രത്തില്‍ പോയ വിദ്യാര്‍ഥി പുലിയുടെ ആക്രമണത്തില്‍ മരിച്ചു : മൈസൂര്‍ ജില്ലയെ മദ്ഗർ ലിംഗയ്യനഹുണ്ടിയില്‍ പുലിയുടെ ആക്രമണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മൈസൂര്‍ മഹാരാജാസ് കേളജിലെ ബികോം വിദ്യാര്‍ഥിയായ മഞ്ജുനാഥാണ് ആക്രമണത്തില്‍ മരിച്ചത്. മല്ലപ്പ മലയ്‌ക്ക് സമീപമുള്ള മുഡ്ഡു മരമ്മ ക്ഷേത്രത്തില്‍ സുഹൃത്തുകള്‍ക്ക് ഒപ്പം പൂജയ്‌ക്ക് പോകവെയായിരുന്നു പുലി ആക്രമിച്ചത്. നടന്നുപോകുന്ന മഞ്ജുനാഥിനെ ചാടി വന്ന് ആക്രമിച്ച ശേഷം പുലി കഴുത്തില്‍ കടിക്കുകയും ആഴത്തില്‍ മുറിവ് ഏല്‍പിക്കുകയുമായിരുന്നു. സുഹൃത്തുകള്‍ കല്ലെറിഞ്ഞ് പുലിയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചെങ്കിലും മഞ്ജുനാഥിനെ രക്ഷപെടുത്താന്‍ കഴിഞ്ഞില്ല. ആളുകള്‍ സ്ഥലത്തെത്തിയപ്പോഴേയ്‌ക്കും മഞ്ജുനാഥ് മരണപ്പെട്ടിരുന്നു.
ALSO READ : പുലിയുടെ ആക്രമണത്തില്‍ ക്ഷേത്രത്തില്‍ പോയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം