ETV Bharat / bharat

അദാനി ഗ്രൂപ്പില്‍ സംശയാസ്‌പദമായ ഇടപാട് നടത്തിയെന്ന് സൂചന; ആറ് സ്ഥാപനങ്ങൾ നിരീക്ഷണത്തിലെന്ന് സുപ്രീം കോടതി വിദഗ്‌ധ സമിതി

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവരുന്നതിന് മുന്‍പാണ് നിരീക്ഷണത്തിലുള്ള ഈ ആറ് സ്ഥാപനങ്ങൾ അദാനി ഗ്രൂപ്പില്‍ സംശയാസ്‌പദമായ ഇടപാട് നടത്തിയത്

Six entities under lens for suspicious trading  Adani shares SC panel  അദാനി ഗ്രൂപ്പില്‍ സംശയാസ്‌ദമായ ഇടപാട് നടത്തി  അദാനി ഗ്രൂപ്പില്‍ സംശയാസ്‌ദമായ ഇടപാട്  അദാനി ഗ്രൂപ്പില്‍ സംശയാസ്‌പദമായ ഇടപാട്
അദാനി ഗ്രൂപ്പ്
author img

By

Published : May 21, 2023, 9:43 PM IST

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്‍റെ ഓഹരികളിൽ സംശയാസ്‌പദമായ ഇടപാട് നടത്തിയതിന് നാല് വിദേശ നിക്ഷേപകർ ഉൾപ്പെടെ ആറ് സ്ഥാപനങ്ങൾ നിരീക്ഷണത്തിലാണെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതി. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവരുന്നതിന് മുന്‍പാണ് അദാനി ഗ്രൂപ്പിന്‍റെ ഓഹരികളിൽ ഇവര്‍ ഇടപാട് നടത്തിയത്. ജനുവരി 24നാണ് ഹിൻഡൻബർഗിന്‍റെ 178 പേജുള്ള റിപ്പോർട്ട് പുറത്തുവന്നത്.

'ഹ്രസ്വ'മായതെന്ന് കാണിക്കുന്നത് പൊതുവെ സ്വന്തമല്ലാത്ത ഒരു സ്റ്റോക്കിന്‍റെ വിൽപനയാണ്. ചെറിയ തോതില്‍ ഓഹരി വിൽക്കുന്ന നിക്ഷേപകർ സ്റ്റോക്കിന്‍റെ വില മൂല്യത്തിൽ കുറയുമെന്ന് വിശ്വസിക്കുന്നു. വില കുറഞ്ഞാൽ അവർക്ക് കുറഞ്ഞ വിലയ്ക്ക് ഓഹരി വാങ്ങി ലാഭമുണ്ടാക്കാം. അദാനി സാമ്രാജ്യം കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നിറഞ്ഞതാണെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ട് തെളിവുകള്‍ നിരത്തിയാണ് ആരോപിക്കുന്നത്.

ഓഹരി മൂല്യം വർധിച്ചത് കുത്തനെ, ഒടുക്കം..!: ഹിൻഡൻബർഗെന്ന യുഎസ് നിക്ഷേപ സ്ഥാപനത്തിന്‍റെ റിപ്പോർട്ടിനെ ഇന്ത്യക്കെതിരായ ആക്രമണമാണെന്ന തരത്തില്‍ വിശേഷിപ്പിക്കുക പോലുമുണ്ടായി. എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് നിഷേധിച്ചെങ്കിലും ഓഹരി വിപണിയില്‍ വന്‍ തോതിലാണ് കമ്പനിക്ക് ഇടിവുണ്ടായത്. മാർച്ച് രണ്ടിന്, അദാനി കമ്പനിക്ക് വീഴ്‌ചയുണ്ടായിട്ടുണ്ടോ എന്നും ഓഹരി വിലയിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കാൻ വിദഗ്‌ധ സമിതിയെ രൂപീകരിച്ചിരുന്നു. 2000 മാർച്ചിനും 2022 ഡിസംബറിനും ഇടയിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം കുത്തനെ വർധിക്കുകയാണ് ഉണ്ടായത്. ജനുവരി 24ന് ശേഷം അവയുടെ നാടകീയമായ തകർച്ചയാണ് സംഭവിച്ചത്.

ആറ് ഇടപാടുകാരുടെ ഭാഗത്തുനിന്നാണ് സംശയാസ്‌പദമായ തരത്തിലുള്ള ഇടപെടല്‍ നടന്നതായാണ് നിരീക്ഷിക്കപ്പെട്ടത്. അവയില്‍ നാല് കമ്പനികളും ഒരു കോർപ്പറേറ്റും ഒരു വ്യക്തിയുമാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇവരുടെ പേരുവിവരങ്ങള്‍ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി ഗൗതം അദാനിക്കും എതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പാര്‍ലമെന്‍റില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഈ പരാമർശങ്ങള്‍ ലോക്‌സഭ രേഖകളിൽ നിന്ന് സ്‌പീക്കർ നീക്കിയത് വലിയ വിവാദമായി. രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്നും ചില 'ആക്ഷേപകരമായ' പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിനെ പിന്തുണയ്ക്ക‌ണമെന്നും പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഈ നടപടി.

അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരവധി തവണയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. അദാനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും ആളുകളുടെ റിട്ടയര്‍മെന്‍റ് ഫണ്ട് അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. എന്തുകൊണ്ട് ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെ മാര്‍ച്ച് 27നാണ് രാഹുല്‍ ഗാന്ധി ചോദ്യമുന്നയിച്ചത്.

അദാനിയ്‌ക്ക് സെബിയുടെ 'പിന്തുണയോ' ? : ഓഹരി വിപണിയിലെ കൃത്രിമവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരായ അന്വേഷണം പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം വേണമെന്ന് സെബി ആവശ്യപ്പെട്ടു. ഈ സംഭവത്തെ ടിറ്ററിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര വിമർശിച്ചു. കൂടുതൽ സമയം അനുവദിച്ച് ഗൗതം അദാനിയെ സെബി സംരക്ഷിക്കുകയാണ് എന്നതാണ് ഈ ടിഎംസി എംപിയുടെ ആരോപണം. നിശ്ചിത സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ റഗുലേറ്ററിന് സാധിക്കാത്തതിനെ പലരും ചോദ്യം ചെയ്യുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.