ETV Bharat / bharat

മേഘാലയയില്‍ ബസ് നദിയിലേക്ക് മറിഞ്ഞു: മരണ സംഖ്യ ആറായി - ബസ് അപകടം

വെസ്റ്റ് ഖാസി ജില്ല അതിർത്തിയിലെ ഈസ്റ്റ് ഗാരോ കുന്നുകളോട് ചേർന്നുള്ള നോങ്ഷ്രാം പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

Six die after bus falls in river in Meghalaya
മേഘാലയയില്‍ ബസ് നദിയിലേക്ക് മറിഞ്ഞു: മരണ സംഖ്യ ആറായി
author img

By

Published : Sep 30, 2021, 1:17 PM IST

Updated : Sep 30, 2021, 2:59 PM IST

ഷില്ലോങ്: മേഘാലയയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം. 22 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. വ്യാഴാഴ്‌ച പുലർച്ചെ 12 മണിയോടെ നോംഗ്‌ച്രാമിലെ റിങ്‌ഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്. നാല് പേരുടെ മൃതദേഹം കണ്ടെത്തി.

രണ്ട് പേരുടെ മൃതദേഹം ഇപ്പോഴും ബസില്‍ കുടുങ്ങി കിടക്കുകയാണ്. 16 പേരെ രക്ഷപെടുത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചു. വെസ്റ്റ് ഖാസി ജില്ല അതിർത്തിയിലെ ഈസ്റ്റ് ഗാരോ കുന്നുകളോട് ചേർന്നുള്ള നോങ്ഷ്രാം പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

ബസിന്‍റെ അമിത വേഗമാണ് അപകട കാരണമെന്ന് രക്ഷപെട്ട യാത്രക്കാർ പറഞ്ഞു. ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Last Updated : Sep 30, 2021, 2:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.