ദുബൈയില്‍ 2023ലെ സൗത്ത് ഇന്ത്യൻ ഇന്‍റര്‍നാഷണൽ മുവി അവാർഡിന് (South Indian International Movie Awards) അരങ്ങൊരുങ്ങുന്നു. സെപ്റ്റംബർ 15, 16 തീയതികളിൽ ദുബൈയിലെ വേൾഡ് ട്രേഡ് സെന്‍ററിലാണ് 11-ാമത് സൈമ (SIIMA) അവാര്‍ഡ്‌സ് നടക്കുക. മെഗാസ്റ്റാര്‍ മമ്മൂട്ടി, യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍, കീര്‍ത്തി സുരേഷ് ഉള്‍പ്പടെ നിരവധി പേര്‍ ഇക്കുറി പുരസ്‌കാര പട്ടികയുടെ നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട് (SIIMA Awards 2023).
നടനും നിർമാതാവുമായ റാണ ദഗുപതിയും സീതാ രാമം താരം മൃണാൾ ഠാക്കൂറും ആയിരിക്കും സൈമ അവാര്‍ഡിന്‍റെ അവതാരകര്‍. റാണയുടെയും മൃണാളിന്‍റെയും ഓൺ സ്‌റ്റേജ് കെമിസ്‌ട്രി താരനിബിഡമായ ചടങ്ങിന്‍റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായി മാറും എന്നതില്‍ സംശയമില്ല.
സൈമ അവാർഡ്‌സിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മനേളനത്തില്‍ മലയാളം, തമിഴ്, തെലുഗു എന്നീ സിനിമ മേഖലയില്‍ നിന്നുള്ള അഭിനേതാക്കളും സംവിധായകരും അവരുടെ സിനിമകളെ കുറിച്ചും മറ്റും ആശയങ്ങള്‍ പങ്കുവച്ചു.
2023 സൈമ അവാര്‍ഡ് പ്രഖ്യാപനത്തിനുള്ള പ്രധാന വിഭാഗങ്ങളിലെ നോമിനേഷന്‍ പട്ടിക ചുവടെ കൊടുക്കുന്നു. മലയാള സിനിമയില്‍ നിന്നുള്ള മികച്ച നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗങ്ങളിലേയ്‌ക്കുള്ള നോമിനേഷന്‍ പട്ടിക ആദ്യം നോക്കാം.
മികച്ച സംവിധായകൻ (മലയാളം)
- അമൽ നീരദ് - (ഭീഷ്‌മ പര്‍വ്വം)
- ഖാലിദ് റഹ്മാൻ - (തല്ലുമാല)
- മഹേഷ് നാരായണൻ - (അറിയിപ്പ്)
- തരുൺ മൂർത്തി - (സൗദി വെള്ളക്ക)
- വിനീത് ശ്രീനിവാസൻ - (ഹൃദയം)
മികച്ച നടൻ (മലയാളം)
- ബേസിൽ ജോസഫ് - (ജയ ജയ ജയ ജയ ഹേ)
- കുഞ്ചാക്കോ ബോബൻ - (ന്നാ തൻ കേസ് കൊട്)
- മമ്മൂട്ടി - (ഭീഷ്‌മ പര്‍വ്വം, റോഷാക്ക്)
- നിവിൻ പോളി - (പടവെട്ട്)
- പൃഥ്വിരാജ് സുകുമാരൻ - (ജനഗണമന)
മികച്ച നടി (മലയാളം)
- ദർശന രാജേന്ദ്രൻ - (ജയ ജയ ജയ ജയ ഹേ)
- കല്യാണി പ്രിയദർശൻ - (ബ്രോ ഡാഡി)
- കീർത്തി സുരേഷ് - (വാശി)
- നവ്യ നായർ - (ഒരുത്തി)
- രേവതി - (ഭൂതകാലം)
- അനശ്വര രാജൻ - (സൂപ്പർ ശരണ്യ)
മികച്ച സംവിധായകൻ (തമിഴ്)
- ഗൗതം രാമചന്ദ്രൻ - (ഗാർഗി)
- ലോകേഷ് കനകരാജ് - (വിക്രം)
- എം മണികണ്‌ഠൻ - (കടൈസി വിവസായി)
- മണിരത്നം - (പൊന്നിയിൻ സെൽവൻ I)
- മിത്രൻ ആർ ജവഹർ - (തിരുച്ചിത്രമ്പലം)
മികച്ച സംവിധായകൻ (കന്നഡ)
- അനുപ് ഭണ്ഡാരി - (വിക്രാന്ത് റോണ)
- ഡാർലിംഗ് കൃഷ്‌ണ - (ലവ് മോക്ക്‌ടെയിൽ 2)
- കിരൺരാജ് കെ - (777 ചാർലിക്ക്)
- പ്രശാന്ത് നീൽ - (കെജിഎഫ് ചാപ്റ്റർ 2)
- ഋഷഭ് ഷെട്ടി - (കാന്താര)
മികച്ച സംവിധായകൻ (തെലുഗു)
- ചന്ദു മൊണ്ടേതി - കാർത്തികേയ 2
- ഹനു രാഘവപുടി - സീതാരാമം
- എസ്എസ് രാജമൗലി - ആർആർആര്‍
- ശശി കിരണ്‍ ടിക്ക - മേജര്‍
- ഡിഡെ ടില്ലു - വിമൽ കൃഷ്‌ണ
മികച്ച നടി (തമിഴ്)
- ഐശ്വര്യ ലക്ഷ്‌മി - (ഗാട്ട കുസ്‌തി)
- ദുഷാര വിജയൻ - (നച്ചത്തിരം നഗർഗിരദു)
- കീർത്തി സുരേഷ് - (സാനി കായിധം)
- നിത്യ മേനോൻ - (തിരുച്ചിത്രമ്പലം)
- സായി പല്ലവി - (ഗാർഗി)
- തൃഷ - (പൊന്നിയിൻ സെൽവന്‍ I)
മികച്ച നടി (കന്നഡ)
- ആഷിക രംഗനാഥ് - (കയിമോ)
- ചൈത്ര അച്ചാർ - (ഗിൽക്കി)
- രചിതാ റാം - (മൺസൂൺ രാഗ)
- സപ്‌തമി ഗൗഡ - (കാന്താര)
- ശർമിള മന്ദ്ര - (ഗാലിപത 2)
- ശ്രീനിധി ഷെട്ടി - (കെജിഎഫ് ചാപ്റ്റർ 2)
മികച്ച നടി (തെലുഗു)
- മീനാക്ഷി ചൗധരി - (ഹിറ്റ് ദി സെക്കൻഡ് കേസ്)
- മൃണാള്‍ ഠാക്കൂർ - (സീതാരാമം)
- നേഹ ഷെട്ടി - (ഡിജെ ടില്ലു)
- നിത്യ മേനൻ - (ഭീംല നായക്)
- സാമന്ത റൂത്ത് പ്രഭു - (യശോദ)
- ശ്രീലീല - (ധമാക്ക)
മികച്ച നടൻ (തമിഴ്)
- ധനുഷ് - (തിരുച്ചിത്രമ്പലം)
- കമൽഹാസൻ - (വിക്രം)
- മാധവൻ - (റോക്കട്രി: ദി നമ്പി ഇഫക്‌ട്)
- സിലംബരസന്‍ - (വെന്ത് തനിന്തത് കാട്)
- വിക്രം - (പൊന്നിയിൻ സെൽവൻ I, മഹാൻ)
മികച്ച നടൻ (കന്നഡ)
- പുനീത് രാജ്‌കുമാർ - (ജെയിംസ്)
- രക്ഷിത് ഷെട്ടി - (777 ചാർളി)
- ഋഷഭ് ഷെട്ടി - (കാന്താര)
- ശിവരാജ്‌കുമാർ - (വേദ)
- സുദീപ് - (വിക്രാന്ത് റോണ)
- യാഷ് - (കെജിഎഫ് ചാപ്റ്റർ 2)
മികച്ച നടൻ (തെലുഗു)
- അദിവി ശേഷ് - (മേജർ)
- ദുൽഖർ സൽമാൻ - (സീതാരാമം)
- ജൂനിയർ എൻടിആർ - (ആര്‍ആര്‍ആര്‍)
- നിഖിൽ സിദ്ധാർഥ - (കാർത്തികേയ 2)
- സിദ്ധു ജോന്നലഗദ്ദ - (ഡിജെ ടില്ലു)
ഈ വര്‍ഷത്തെ സൈമ അവാര്‍ഡ്‌സ് മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ചതാകുമെന്നാണ് പ്രതീക്ഷ. തങ്ങളുടെ പ്രിയ ആരാധകര്‍ സൈമ അവാര്‍ഡുകള്‍ ലഭിക്കുന്നത് കാണാനുള്ള ആരാധകരുടെ ആവേശത്തിനും തെല്ലും കുറവില്ല. വിവിധ അന്താരാഷ്ട്ര വേദികള്‍ ഉള്‍പ്പടെ, ഹൈദരാബാദും നിരവധി തവണ പുരസ്‌കാര വിതരണത്തിന് വേദിയായിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ കൂടി ദുബൈയില്‍ ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം ഈ അംഗീകാര പ്രഖ്യാപനത്തിന്‍റെ ഗ്ലാമറും പ്രൗഢിയും വർധിപ്പിക്കുന്നു.