ഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തിൽ ബിജെപി പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍, വിവാദങ്ങളില്‍ നിന്നും മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. പ്രതിയും ബിജെപി പ്രവര്‍ത്തകനുമായ പ്രവേഷ് ശുക്ലയുടെ വീട് പൊളിച്ചതിന് പിന്നാലെ, ആദിവാസി യുവാവിന്‍റെ കാല്‍കഴുകിയതാണ് പുതിയ സംഭവം.
കാല്‍കഴുകി മുഖ്യൻ: ഔദ്യോഗിക വസതിയിൽവച്ച് ശിവരാജ് സിങ് ചൗഹാന്‍ ആദിവാസി യുവാവിന്‍റെ കാല്‍കഴുകുന്ന ഫോട്ടോകള്‍ അദ്ദേഹം തന്നെ ട്വീറ്റ് ചെയ്‌തു. യുവാവിന് മുഖ്യമന്ത്രി പൊന്നാട ചാര്‍ത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്‌തു. സംഭവത്തിൽ യുവാവിനോട് താന്‍ വ്യക്തിപരമായി മാപ്പ് പറയുന്നെന്നും ആത്മാർഥമായ പശ്ചാത്താപം അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
-
मन दु:खी है; दशमत जी आपकी पीड़ा बाँटने का यह प्रयास है, आपसे माफी भी माँगता हूँ, मेरे लिए जनता ही भगवान है! pic.twitter.com/7Y5cleeceF
— Shivraj Singh Chouhan (@ChouhanShivraj) July 6, 2023 " class="align-text-top noRightClick twitterSection" data="
">मन दु:खी है; दशमत जी आपकी पीड़ा बाँटने का यह प्रयास है, आपसे माफी भी माँगता हूँ, मेरे लिए जनता ही भगवान है! pic.twitter.com/7Y5cleeceF
— Shivraj Singh Chouhan (@ChouhanShivraj) July 6, 2023मन दु:खी है; दशमत जी आपकी पीड़ा बाँटने का यह प्रयास है, आपसे माफी भी माँगता हूँ, मेरे लिए जनता ही भगवान है! pic.twitter.com/7Y5cleeceF
— Shivraj Singh Chouhan (@ChouhanShivraj) July 6, 2023
യുവാവിന്‍റെ കാലുകൾ കഴുകിയതിന് പുറമെ മുഖ്യമന്ത്രി പൊന്നാട അണിയിക്കുകയും നെറ്റിയിൽ സ്‌പര്‍ശിക്കുകയും തിലകം ചാര്‍ത്തുകയും കഴുത്തില്‍ മാലയിടുകയും ചെയ്‌തു. ഗണപതി വിഗ്രഹമാണ് മുഖ്യമന്ത്രി യുവാവിന് സമ്മാനിച്ചത്. 'എന്‍റെ മനസ് ദുഃഖസാന്ദ്രമാണ്. ദഷ്‌മത് ജി, ഇത് നിങ്ങളുമായുള്ള വേദന പങ്കിടാനുള്ള എന്‍റെ ശ്രമമാണ്. ഞാനും നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം പൊതുജനങ്ങള്‍ ദൈവമാണ്!' - ചൗഹാൻ പറഞ്ഞു.
'പാവപ്പെട്ടവർക്ക് ബഹുമാനവും സുരക്ഷയും ലഭിക്കണം': 'ജനങ്ങളെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ്. എല്ലാ മനുഷ്യരിലും ദൈവം വസിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. നടന്നത് മനുഷ്യത്വരഹിതമായ സംഭവമാണ്. ആ സംഭവത്തില്‍ എനിക്ക് വലിയ വേദനയുണ്ട്. പാവപ്പെട്ടവർക്ക് ബഹുമാനവും സുരക്ഷയും ലഭിക്കേണ്ടത് പ്രധാനമാണ്' - ശിവരാജ് സിങ് ചൗഹാൻ പറഞ്ഞതായി പ്രമുഖ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു.
10 ദിവസം മുന്‍പ് നടന്ന സംഭവത്തിന്‍റെ വീഡിയോ ഇന്നലെയാണ് വൈറലായത്. ഇതോടെ പ്രതി പ്രവേശ് ശുക്ള ഇന്നലെ പുലര്‍ച്ചെ പിടിയിലായിരുന്നു. പ്രതിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍, ഇയാള്‍ക്ക് തങ്ങളുമായി യാതൊരുവിധ ബന്ധവുമില്ലെന്നാണ് ബിജെപി വാദം.
സംഭവം, മധ്യപ്രദേശ് രാഷ്‌ട്രീയത്തില്‍ കോളിളക്കമുണ്ടാക്കി: ബിജെപി പ്രവർത്തകനും സിധി ജില്ലയിൽ നിന്നുള്ള ബിജെപി എംഎൽഎ കേദാർനാഥ് ശുക്ലയുടെ അടുത്ത അനുയായിയുമാണ് പ്രതി പ്രവേഷ് ശുക്ല. മധ്യപ്രദേശിലെ സിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. ഒരു കെട്ടിടത്തിന്‍റെ കോണിപ്പടിയിൽ ഇരിക്കുന്ന ആദിവാസി യുവാവിന്‍റെ മുഖത്തേക്ക് വായിൽ സിഗരറ്റുമായി, മദ്യപിച്ചെത്തിയ പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു.
READ MORE | Madhya Pradesh| ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി പ്രവർത്തകൻ; പിന്നാലെ അറസ്റ്റ്
വീഡിയോ വൈറലായതോടെ പ്രവേഷ് ശുക്ലയുടെ നീചമായ പ്രവൃത്തി സംസ്ഥാന രാഷ്‌ട്രീയത്തില്‍, വിവാദ കൊടുങ്കാറ്റായി മാറി. ഇതോടെ, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിനും ദേശീയ സുരക്ഷ നിയമത്തിലേയും (എസ്‌സി/എസ്‌ടി) അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലേയും കർശനമായ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉത്തരവിട്ടു. വീഡിയോ വൈറലായതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യയേയും മാതാപിതാക്കളേയും പൊലീസ് സംഘം നേരത്തെ ചോദ്യം ചെയ്‌തിരുന്നു.