രാജ്‌ഗിര്‍: വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്‍റില്‍ മൂന്നാം തവണയും ഇന്ത്യ കിരീടം ചൂടി. ഫൈനല്‍ പോരാട്ടത്തില്‍ ചൈനയെ ഒരു ഗോളിന് തോൽപ്പിച്ചാണ് ആതിഥേയരായ ഇന്ത്യ കപ്പ് സ്വന്തമാക്കിയത്. മൂന്നാം ക്വാര്‍ട്ടറില്‍ പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് ഒരു ബാക്ക്‌ഹാൻഡ് ഷോട്ടിലൂടെ ദീപികയാണ് വിജയഗോൾ നേടിയത്.
ഏതാനും മിനിറ്റുകൾക്ക് ശേഷം ദീപികയ്ക്ക് പെനാൽറ്റി സ്ട്രോക്ക് നഷ്ടമായെങ്കിലും ഇന്ത്യ മത്സരത്തിൽ ലീഡ് നിലനിർത്തുകയും വിജയം ഉറപ്പിക്കുകയുമായിരുന്നു. ദീപിക ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ ഗോളുകൾ (11) നേടിയ താരമായി മാറി.മൂന്നാം കിരീടം നേടിയതോടെ ടൂർണമെന്‍റില്‍ ഏറ്റവും കൂടുതൽ ജേതാക്കളായ കൊറിയക്കൊപ്പം ഇന്ത്യയെത്തി. മുന്‍പ് 2016, 2023 പതിപ്പുകളിലും ഇന്ത്യൻ വനിതാ ടീം ജേതാക്കളായിരുന്നു.
🏆 Champions Again! 🇮🇳🔥
— Hockey India (@TheHockeyIndia) November 20, 2024
Team India clinches the Bihar Women’s Asian Champions Trophy Rajgir 2024 title with a stellar 1-0 victory over China! 🎉💪 The defending champions have shown their grit, skill, and determination, proving once again why they are on top of Asia.
Another… pic.twitter.com/RkCxRI2Pr2
മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾകീപ്പർമാർ മികച്ച സേവുകള്‍ നടത്തി തങ്ങളുടെ ഗോള്‍വല സംരക്ഷിച്ചു. ഇന്ത്യ ആദ്യപാദത്തിൽ ആക്രമണോത്സുകതയോടെയാണ് കളിച്ചത്. ഒരു പെനാൽറ്റി സ്ട്രോക്കിൽ ലീഡ് ഉയർത്താൻ ദീപികയ്ക്ക് അവസരം ലഭിച്ചെങ്കിലും എതിർ ഗോൾകീപ്പർ കൃത്യമായ ഊഹങ്ങൾ നടത്തി ഗോൾ രക്ഷപ്പെടുത്തി. പിന്നീട് ഇന്ത്യൻ പ്രതിരോധം ടീമിന് വിജയം ഉറപ്പിക്കുന്നതിൽ ഉറച്ചുനിന്നു. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ജപ്പാൻ 4-1ന് മലേഷ്യയെ തോൽപിച്ചു.
शानदार और जबरदस्त जीत 🇮🇳
— Dr Mansukh Mandaviya (@mansukhmandviya) November 20, 2024
महिला एशियन चैंपियनशिप ट्रॉफी के फाइनल में चीन को 1-0 से हराकर हमारी महिला हॉकी टीम ने देश को गौरवान्वित किया है। इस शानदार जीत पर पूरी टीम को बधाई।
ऐसे ही भारत का नाम रोशन करती रहें। भविष्य के लिए हार्दिक शुभकामनाएँ। #BiharWACT2024Final pic.twitter.com/Ars0FsOl44
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ വനിതാ ഹോക്കി ടീമിന്‍റെ വിജയത്തിന് ശേഷം ഹോക്കി ഇന്ത്യ എല്ലാ കളിക്കാർക്കും 3 ലക്ഷം വീതവും എല്ലാ സപ്പോർട്ട് സ്റ്റാഫിന് 1.5 ലക്ഷം വീതവും പാരിതോഷികം പ്രഖ്യാപിച്ചു. മത്സരത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി പോഡിയം ഫിനിഷർമാർക്കുള്ള പാരിതോഷികവും പ്രഖ്യാപിച്ചു. ഇന്ത്യക്ക് 10,000 യുഎസ് ഡോളര്‍ ലഭിക്കും, ചൈനയ്ക്കും ജപ്പാനും യഥാക്രമം 7000, 5000 ഡോളര്‍ നൽകും.
🎉 What a performance! Deepika has been unstoppable at the Bihar Women’s Asian Champions Trophy 2024, earning the Player of the Match and finishing as the top scorer! 🏑🔥 Her dedication and skill are shining bright, leading the charge for the team.
— Hockey India (@TheHockeyIndia) November 20, 2024
Let's keep the momentum… pic.twitter.com/PCrW75K7cX
Also Read: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ജയത്തുടക്കം; റെയില്‍വേസിനെ തോല്‍പ്പിച്ചു