ഹൈദരാബാദ്: തങ്ങളുടെ ആദ്യ 5 ജി സ്‌മാർട്ട്‌ഫോൺ ആയ റെഡ്‌മി എ4 5ജി ഇന്ത്യയിൽ അവതരിപ്പിച്ച് ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമി. പതിനായിരം രൂപയിൽ താഴെ വില വരുന്ന ആദ്യത്തെ 5ജി ബജറ്റ് സ്‌മാർട്ട്‌ഫോണാണ് റെഡ്‌മി എ4 5ജി. സ്‌നാപ്‌ഡ്രാഗൺ 4s Gen 2 5G പ്രോസസറിൽ പുറത്തിറക്കിയ ആദ്യ ഫോൺ കൂടിയാണിത്.
കഴിഞ്ഞ വർഷം പുറത്തിറക്കിയ റെഡ്‌മി A3യുടെ നവീകരിച്ച പതിപ്പാണ് ഈ 5ജി ഫോൺ. 6.88 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ വാഗ്‌ദാനം ചെയ്യുന്ന ഫോണിന്‍റെ ക്യാമറയും മികച്ച നിലവാരം പുലർത്തുന്നതാണ്. 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രീമിയം ലുക്ക് ഹാലോ ഗ്ലാസ് ബാക്ക് ഡിസൈനിൽ അവതരിപ്പിച്ചിരിക്കുന്ന ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്‌കാനർ നൽകിയിട്ടുണ്ട്.
The #RedmiA4 5G is designed for those who do it all—powered by the @Snapdragon_IN 4s Gen 2 for peak performance.
— Redmi India (@RedmiIndia) November 19, 2024
Experience gigabit 5G, exceptional multitasking, and impressive battery life, all in one device.
Sale starts on 27th Nov, 2024: https://t.co/WJnzQ4COI8 pic.twitter.com/yP9TuXYPGY
5160mAh ബാറ്ററി കപ്പാസിറ്റിയുള്ള ഫോണിന് 18W ഫാസ്റ്റ് ചാർജിങ് ആണ് നൽകിയിരിക്കുന്നത്. 6.66 ഇഞ്ച് ഡിസ്‌പ്ലേ കോളിങ്, ബ്രൗസിങ്, ഗെയിമിങ് എന്നിവ സുഗമമാക്കും. റെഡ്‌മി എ4 5ജിയുടെ എക്‌സ്റ്റീരിയർ ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ, പ്രീമിയം ലുക്കിലാണ് ഈ ബജറ്റ് സ്‌മാർട്ട്‌ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.
ഫോണിൻ്റെ പിൻഭാഗത്ത് വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ പാനൽ നൽകിയിട്ടുണ്ട്. 'സാൻഡ്‌വിച്ച് ഡിസൈൻ' എന്ന പേരിൽ ഡ്യുവൽ ടോൺ ഫിനിഷോടുകൂടിയാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്. 50എംപിയുടെ ഡ്യുവൽ ക്യമാറയ്‌ക്കും 8എംപിയുടെ സെൽഫി ക്യാമറയുമാണ് നൽകിയിരിക്കുന്നത്.
ഫീച്ചറുകൾ:
- ഡിസ്‌പ്ലേ: 6.88 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
- 120 Hz റിഫ്രഷ് റേറ്റ്
- ക്യാമറ: 50 എംപി ഡ്യുവൽ ക്യാമറ, 8എംപി സെൽഫി ക്യാമറ, 10x സൂമിങ്
- പ്രോസസർ: സ്‌നാപ്‌ഡ്രാഗൺ 4s Gen 2 5G
- കളർ ഓപ്‌ഷനുകൾ: സ്റ്റാറി ബ്ലാക്ക്, സ്‌പാർക്കിൾ പർപ്പിൾ
- 600 നിറ്റ്‌സ് ബ്രൈറ്റ്‌നെസ്
- എച്ച്ഡി പ്ലസ് റെസല്യൂഷൻ
- ഐ പ്രൊട്ടക്ഷൻ ഡിസ്‌പ്ലേ
- 50% വോളിയം ബൂസ്റ്റ്
- IP52 വാട്ടർ ആന്‍റ് ഡസ്റ്റ് റെസിസ്റ്റന്‍റ്
Dust and water? Bring it on! 😎
— Redmi India (@RedmiIndia) November 16, 2024
With #RedmiA4 5G and IP52 dust and splash resistance, you’re ready for anything.
Ab #IndiaKarega5G.
Launching on 20.11.2024.
Know more: https://t.co/WJnzQ4COI8 pic.twitter.com/nKqPI5ri4Z
- ചാർജിങ്: 18W ഫാസ്റ്റ് ചാർജിങ്
- ബാറ്ററി: 5160mAh ബാറ്ററി കപ്പാസിറ്റി
- സ്റ്റോറേജ്: 8 ജിബി റാം (4 GB+4 GB വിർച്വൽ റാം), 128 ജിബി ഇന്‍റേണൽ സ്റ്റോറേജ്
- 5G കണക്റ്റിവിറ്റി
- വില: 8,499 രൂപ