ഹൈദരാബാദ്: വളർത്തു മൃഗങ്ങളെ പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി ഉപേക്ഷിച്ചാലും മലമൂത്ര വിസർജനം ചെയ്യിപ്പിച്ചാലും ഇനി പിഴ നല്‍കേണ്ടി വരും. ഹൈദരാബാദ് മുന്‍സിപ്പല്‍ കമ്മിഷന്‍ ആണ് കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻസിപ്പൽ കമ്മിഷണറും ഡയറക്‌ടറുമായ ടി കെ ശ്രീദേവിയാണ് ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് നടപ്പിലാക്കാന്‍ തദേശ സ്ഥാപനങ്ങൾക്ക് നിര്‍ദേശം നൽകി.
വളര്‍ത്തു മൃഗങ്ങളുമായി പൊതുസ്ഥലങ്ങളിലെത്തുന്നവര്‍ പൊതുവിടം വൃത്തികേടാക്കാതെ സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അല്ലാത്ത പക്ഷം ഉടമകളിൽ നിന്നും മുന്‍സിപാലിറ്റികള്‍ക്ക് 1000 രൂപ വരെ പിഴ ഈടാക്കാം. എത്ര രൂപ പിഴ ഈടാക്കണമെന്ന് തീരുമാനിക്കാന്‍ മുന്‍സിപ്പാലിക്ക് അധികാരമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പൊതുസ്ഥലങ്ങളില്‍ വളർത്തു മൃഗങ്ങളെ അലക്ഷ്യമായി അഴിച്ചു വിടരുതെന്നും നിര്‍ദേശമുണ്ട്. ഇതും പിഴ ഈടാക്കാവുന്ന കുറ്റമാണ്. പൊതുയിടങ്ങളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുളളതാണ് പുതിയ തീരുമാനം. ഈ വ്യവസ്ഥ കർശനമായി നടപ്പാക്കുന്നത് വഴി വളർത്തു മൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാനാകും എന്നും പ്രതീക്ഷിക്കുന്നുണ്ട്. ഉത്തരവ് ജില്ലാ കളക്‌ടർമാർക്കും മുനിസിപ്പൽ കമ്മിഷണർമാർക്കും കൈമാറി.
Also Read: മൺസൂൺ കാലത്ത് പെറ്റ് കെയർ എങ്ങനെ? അരുമകൾക്കായി ചെയ്യേണ്ട 5 കാര്യങ്ങളിതാ