ETV Bharat / bharat

Sick Child Died In Tejas Train ഓക്‌സിജന്‍ സൗകര്യം ഒരുക്കിയില്ല; അടിയന്തര ചികിത്സയ്‌ക്കെത്തിക്കുന്നതിനിടെ 3 വയസുകാരി ട്രെയിനില്‍ മരിച്ചു - latest news in lucknow

Three year old girl died in Tejas train : അടിയന്തര ചികിത്സയ്‌ക്ക് ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മൂന്ന് വയസുകാരി മരിച്ചു. ഓക്‌സിജന്‍ സൗകര്യം ഏര്‍പ്പെടുത്തിയില്ലെന്ന് കുടുംബം. കുട്ടിയുടെ ഇരുവൃക്കകളും കരളും തകരാറിലായിരുന്നു. മെഡിക്കല്‍ സംഘത്തിനെതിരെ പൊലീസ് അന്വേഷണം.

Shortage of oxygen  ഓക്‌സിജന്‍ സൗകര്യം ഒരുക്കിയില്ല  Three year old girl died in Tejas trai  മെഡിക്കല്‍ സംഘത്തിനെതിരെ പൊലീസ് അന്വേഷണം  ജാര്‍ഖണ്ഡ്  ലഖ്‌നൗ വാര്‍ത്തകള്‍  UP news updates  latest news in lucknow  Tejas train
Sick child died in Tejas train
author img

By ETV Bharat Kerala Team

Published : Aug 31, 2023, 12:18 PM IST

ലഖ്‌നൗ : ബിഹാറില്‍ നിന്നും അടിയന്തര ചികിത്സയ്‌ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടു പോയ മൂന്ന് വയസുകാരി ട്രെയിനില്‍ വച്ച് മരിച്ചു (Sick child died in Tejas train). ജാര്‍ഖണ്ഡ് ഗിരിദിന്‍ സ്വദേശിയായ പവന്‍ കുമാര്‍ ഗുപ്‌തയുടെ മകള്‍ കൃഷ്‌ണ കാര്‍ത്തികയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബിഹാറിലെ പട്‌നയില്‍ ചികിത്സയിലായിരുന്നു കൃഷ്‌ണ.

ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് അടിയന്തരമായി വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ബുധനാഴ്‌ച ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ തേജസ് എക്‌സ്‌പ്രസ് ട്രെയിനില്‍ വച്ച് മരണം സംഭവിച്ചത് (Girl death in Tejas train). ബിഹാറില്‍ നിന്നുള്ള ഡോക്‌ടര്‍മാര്‍ അടക്കമുള്ള മെഡിക്കല്‍ സംഘം കൃഷ്‌ണയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ട്രെയിന്‍ ഫിറോസാബാദിലെ തുണ്ട്‌ല റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി. കൃഷ്‌ണയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. മെഡിക്കല്‍ സംഘത്തിനൊപ്പം കൃഷ്‌ണയുടെ പിതാവ് പവന്‍ കുമാര്‍ ഗുപ്‌ത മാതാവ് നീലു ദേവി എന്നിവരാണ് ഉണ്ടായിരുന്നത്.

ആരോപണവുമായി കുടുംബം : ട്രെയിനില്‍ വച്ച് മൂന്ന് വയസുകാരി മരിച്ച സംഭവത്തില്‍ കുടുംബം മെഡിക്കല്‍ സംഘത്തിനെതിരെ ആരോപണവുമായി രംഗത്തെത്തി. ആരോഗ്യ സ്ഥിതി വഷളായ മകള്‍ക്കായി മെഡിക്കല്‍ സംഘം ട്രെയിനില്‍ ഓക്‌സിജന്‍ സൗകര്യം ഒരുക്കിയിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു. തക്ക സമയത്ത് ഡോക്‌ടര്‍മാര്‍ മകളെ പരിചരിച്ചില്ലെന്നും ഓക്‌സിജന്‍ ലഭ്യമാക്കിയിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും കുടുംബം പറഞ്ഞു.

ചികിത്സയ്ക്കു‌ള്ള മുഴുവന്‍ പണവും നല്‍കിയിരുന്നുവെന്നും എന്നാല്‍ കൃഷ്‌ണക്കായി ഓക്‌സിജന്‍ പോലും സംഘം കരുതിയിരുന്നില്ലെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. മെഡിക്കല്‍ സംഘത്തിന്‍റെ അനാസ്ഥ ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് മെഡിക്കല്‍ സംഘത്തിന്‍റെ വെന്‍റിലേറ്റര്‍ അടക്കമുള്ള ഉപകരണങ്ങള്‍ സീല്‍ ചെയ്‌തു.

കുട്ടിയുടെ ഇരു വൃക്കകളും കരളും തകരാറിലായിരുന്നുവെന്ന് തുണ്ട്‌ല പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അക്‌താര്‍ അലി പറഞ്ഞു. മെഡിക്കല്‍ സംഘത്തിന്‍റെ മുഴുവന്‍ ഉപകരണങ്ങളും പൊലീസ് സീല്‍ ചെയ്‌തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അക്‌താര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.