ETV Bharat / bharat

സാറ അലി ഖാനുമായി പ്രണയത്തില്‍? ഒടുവില്‍ മൗനം വെടിഞ്ഞ് ശുഭ്‌മാന്‍ ഗില്‍ - സാറ അലി ഖാന്‍

സോനം ബജ്‌വ അവതരിപ്പിക്കുന്ന ദിൽ ദിയാൻ ഗല്ലന്‍ എന്ന പഞ്ചാബി ചാറ്റ് ഷോയില്‍ വച്ചാണ് ക്രിക്കറ്റ് താരം ശുഭ്‌മാന്‍ ഗില്‍ മനസു തുറന്നത്. ഏറെനാളായി സാറയും ശുഭ്‌മാനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ നിലനില്‍ക്കുകയായിരുന്നു

Shubman Gill dating Sara Ali Khan  shubman sara dating  Shubman Gill on sonam bajwa show  Shubman Gill on Dil Diyan Gallan chat show  Dil Diyan Gallan on dating sara ali khan  Shubman Gill and Sara Ali Khan dating rumors  Shubman Gill  Sara Ali Khan  Sonam Bajwa chat show  ശുബ്‌മാന്‍ ഗില്‍  ശുബ്‌മാന്‍ ഗില്‍ സാറ അലി ഖാന്‍ ഡേറ്റിങ്  സോനം ബജ്‌വ  ദിൽ ദിയാൻ ഗല്ലന്‍  ശുബ്‌മാന്‍ ഗില്‍ സാറ അലി ഖാന്‍ ഗോസിപ്പ്  സാറ അലി ഖാന്‍  സാറ അലി ഖാന്‍ കാര്‍ത്തിക് ആര്യന്‍ പ്രണയം
സാറ അലി ഖാനുമായി പ്രണയത്തില്‍? ഒടുവില്‍ മൗനം വെടിഞ്ഞ് ശുഭ്‌മാന്‍ ഗില്‍
author img

By

Published : Nov 16, 2022, 1:21 PM IST

മുംബൈ: ബോളിവുഡ് താരം സാറ അലി ഖാനുമായുള്ള ബന്ധത്തെ കുറിച്ച് ഒടുവില്‍ മനസുതുറന്ന് ക്രിക്കറ്റ് താരം ശുഭ്‌മാന്‍ ഗില്‍. സാറയുമായി ശുഭ്‌മാന്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഏറെ നാളായി നിലനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സോനം ബജ്‌വ അവതരിപ്പിക്കുന്ന പഞ്ചാബി ചാറ്റ് ഷോ ദിൽ ദിയാൻ ഗല്ലനിൽ വച്ച് ശുഭ്‌മാന്‍ മനസു തുറന്നത്.

ഏറ്റവും ഫിറ്റായ ബോളിവുഡ് നടി ആരാണെന്ന അവതാരകയുടെ ചോദ്യത്തിന് സാറ എന്നായിരുന്നു ശുഭ്‌മാന്‍റെ മറുപടി. തുടര്‍ന്ന് സാറയുമായി ഡേറ്റിങ്ങിലാണോ എന്ന് സോനം ചോദിച്ചു. ആയിരിക്കാം എന്നാണ് ക്രിക്കറ്റ് താരം മറുപടി പറഞ്ഞത്.

ഇരുവരും പ്രണയത്തിലാണോ എന്നത് വ്യക്തമാക്കണെമന്ന് അവതാരക പറഞ്ഞപ്പോള്‍ ആയിരിക്കാം, അല്ലായിരിക്കാം എന്നും ശുഭ്‌മാന്‍ പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റില്‍ ഇരുവരും ഒന്നിച്ച് ഒരു അത്താഴ വിരുന്നിന് എത്തിയതോടെയാണ് സാറ അലി ഖാനും ശുഭ്‌മാനും ഡേറ്റിങ്ങിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ സാറയോ ശുഭ്‌മാനോ തങ്ങളുടെ ബന്ധത്തെ കുറിച്ച് സ്ഥിരീകരണം നല്‍കിയിരുന്നില്ല. സാറ അലി ഖാന്‍ നേരത്തെ ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യനുമായി ഡേറ്റിങ്ങിലായിരുന്നു. കോഫി വിത്ത് കരണ്‍ 7ല്‍ എത്തിയ സാറ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നേരത്തെ ശുഭ്‌മാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറുമായി പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ലക്ഷ്‌മൺ ഉടേക്കര്‍ സംവിധാനം ചെയ്യുന്ന റൊമാന്‍റിക്-കോമഡി ചിത്രത്തിലാണ് സാറ അടുത്തതായി അഭിനയിക്കുന്നത്. വിക്കി കൗശലാണ് നായകന്‍.

ഐ‌പി‌എൽ ടീമായ ഗുജറാത്ത് ടൈറ്റൻസ് താരമാണ് ശുഭ്‌മാന്‍. നവംബർ 18 മുതൽ നവംബർ 30 വരെ നടക്കുന്ന ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകളിലും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ് ശുഭ്‌മാന്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.