ജയ്‌പൂര്‍: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അസാമാന്യ വീര്യവും ചടുലതയും ഉള്ള ആളാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന്‍റെ ഇടപെടലില്‍ യു.പിയില്‍ ഇത്രയും വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ അദ്ദേഹം അത് നേടിയെടുത്തെന്നും തരൂര്‍ പറഞ്ഞു.
രാഷ്‌ട്രീയപരമായി വളരെ ശ്രദ്ധേയമായ ചില കാര്യങ്ങൾ അദ്ദേഹം ചെയ്‌തിട്ടുണ്ട്. ഞായറാഴ്‌ച നടന്ന ജയ്‌പൂര്‍ സാഹിത്യോത്സവത്തിനെത്തിയ തരൂര്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. ഒരു ദിവസം ഇന്ത്യൻ വോട്ടർ ഭാരതീയ ജനത പാർട്ടിയെ 'അമ്പരപ്പിക്കും'. ഇന്ന് ജനങ്ങൾ ബി.ജെ.പിയ്‌ക്ക് അവർ ആഗ്രഹിച്ചത് നൽകിയിട്ടുണ്ട്.
ALSO READ: കാനഡയിൽ വാഹനാപകടം; 5 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
നമ്മുടെ രാജ്യത്തെ വർഗീയവും മതപരവുമായ അടിസ്ഥാനത്തിൽ വിഭജിക്കുന്ന ശക്തികളെ പ്രധാനമന്ത്രി സമൂഹത്തിൽ അഴിച്ചുവിട്ടു. അത്തരത്തിലുള്ള വിഷവസ്‌തുവിനെ അവതരിപ്പിക്കുന്നത് നിർഭാഗ്യകരമാണ്. യു.പി തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകർ, മുന്‍കൂട്ടിയുള്ള ഫലമെന്ന് വിശേഷിപ്പിച്ചതിൽ ആശ്ചര്യപ്പെട്ടു. എക്‌സിറ്റ് പോളുകൾ വരുന്നതുവരെ വളരെ കുറച്ചുപേർ മാത്രമേ ബി.ജെ.പിയുടെ വിജയം പ്രവചിച്ചിരുന്നുള്ളൂവെന്നും തരൂർ പറഞ്ഞു.