മുംബൈ: ശസ്ത്രക്രിയയ്ക്ക് ശേഷം എൻസിപി മേധാവി ശരദ് പവാർ സുഖം പ്രാപിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം ശരദ് പവാർ ആരോഗ്യവാനായിരിക്കുന്നു. പിത്തസഞ്ചിയിൽ നിന്ന് കല്ല് എന്‍ഡോസ്കോപ്പിയിലൂടെ വിജയകരമായി നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഠിനമായ വയറുവേദനയെത്തുടര്‍ന്നായിരുന്നു ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ പിത്തസഞ്ചിയില്‍ കല്ല് കണ്ടെത്തിയതോടെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ തന്നെ അദ്ദേഹം നിരീക്ഷണത്തിലാണെന്നും രാജേഷ് ടോപ്പെ പറഞ്ഞു.
ശസ്ത്രക്രിയക്ക് ശേഷം ശരദ് പവാര്‍ സുഖം പ്രാപിച്ചതായി രാജേഷ് ടോപ്പെ - രാജേഷ് ടോപ്പെ
കഠിനമായ വയറുവേദനയെത്തുടര്‍ന്നായിരുന്നു ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ പിത്തസഞ്ചിയില്‍ കല്ല് കണ്ടെത്തിയതോടെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു