ETV Bharat / bharat

യൂണിവേഴ്‌സിറ്റി പ്രൊഫസർക്കെതിരെ ലൈംഗികാരോപണം : മോദിക്ക് കത്തയച്ച് 500ഓളം വിദ്യാർഥിനികൾ - Haryana Sexual harassment

Chaudhary Devi Lal university Sexual Harassments : ഹരിയാനയിലെ ചൗധരി ദേവി ലാൽ സർവകലാശാലയിലെ പ്രൊഫസർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് അഞ്ഞൂറോളം വിദ്യാർഥിനികൾ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. സംഭവത്തിൽ വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തി വരികയാണ്.

ലൈംഗികാരോപണം  Sexual harrasment  Chaudary Devi Lal  ചൗധരി ദേവി ലാൽ സർവകലാശാല
500 Female students accuse professor of sexual harrasment in Chaudary Devi Lal university
author img

By ETV Bharat Kerala Team

Published : Jan 9, 2024, 10:00 AM IST

ചണ്ഡിഗഡ് : ഹരിയാനയിലെ യൂണിവേഴ്‌സിറ്റിയിൽ അഞ്ഞൂറോളം വിദ്യാർഥിനികൾ പ്രൊഫസർ ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് (Sexual harassment) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും (PM Narendra Modi) മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും (CM Manohar Lal Khattar) കത്തയച്ചു. ഹരിയാനയിലെ സിർസ ജില്ലയിലെ ചൗധരി ദേവി ലാൽ സർവകലാശാലയിലെ (Chaudhary Devi Lal university) ഒരു കൂട്ടം വിദ്യാർഥിനികളാണ് പരാതി നൽകിയത്. പ്രൊഫസറെ സസ്‌പെൻഡ് ചെയ്യണമെന്നും റിട്ടയേർഡ് ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്.

പരാതിയുടെ പകർപ്പ് സർവകലാശാല വൈസ് ചാൻസലർ അജ്‌മീർ സിങ് മാലിക്, ഗവർണർ ബന്ദാരു ദത്താത്രേയ, ആഭ്യന്തര മന്ത്രി അനിൽ വിജ്, ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ എന്നിവർക്കും അയച്ചിട്ടുണ്ട്. പ്രൊഫസർ വിദ്യാർഥിനികളെ ഓഫിസ് റൂമിലേയ്‌ക്ക് വിളിച്ചുവരുത്തി ലൈംഗിക ചൂഷണം ചെയ്‌തതായാണ് ആരോപണം. തങ്ങൾക്കെതിരെയുള്ള ലൈംഗികാതിക്രമം ഏറെ നാളായി തുടരുകയാണെന്നും ഇതിനെതിരെ പ്രതിഷേധിക്കുമ്പോൾ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനികൾ പറഞ്ഞു.

വിസിയുടെ പ്രതികരണം : തന്‍റെ ഓഫിസിൽ കത്ത് ലഭിച്ചതായും വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഏഴംഗ സമിതിയെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നും സർവകലാശാല രജിസ്ട്രാർ രാജേഷ് കുമാർ ബൻസാൽ പറഞ്ഞു. വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അജ്ഞാത കത്തിൽ അന്വേഷണം നടത്തേണ്ടത് ആവശ്യമില്ലെങ്കിലും സംഭവത്തെ ഗൗരവത്തോടെ തന്നെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപിയുടെ പ്രതികരണം : സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് എഡിജിപി ശ്രീകാന്ത് ജാദവ് പറഞ്ഞു. അന്വേഷണത്തിനായി എ എസ് പി ദീപ്‌തി ഗാർഗിന്‍റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പരാതിക്കാരായ വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തിവരികയാണ്. അതുപ്രകാരമേ തുടർനടപടികൾ സ്വീകരിക്കാനാകൂ. എ എ സ് പിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അന്വേഷണത്തിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ പ്രത്യേക സമിതിയെ ചുമതലപ്പെടുത്താനാവൂ എന്നും എഡിജിപി അറിയിച്ചു.

Also read: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് : ചീഫ് നഴ്‌സിങ് ഓഫിസറുടെ ട്രാന്‍സ്‌ഫറിന് സ്റ്റേ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.