ETV Bharat / bharat

ഡൽഹിയിൽ സെക്‌സ് റാക്കറ്റ് സംഘം പിടിയിൽ; അറസ്‌റ്റിലായവരിൽ 7 വിദേശ വനിതകൾ - സെക്‌സ് റാക്കറ്റ്

ഡൽഹിയിലെ ആനന്ദ് വിഹാറിലെ മസാജ് സെന്‍ററിന്‍റെ മറവിൽ പ്രവർത്തിച്ചിരുന്ന സെക്‌സ് റാക്കറ്റ് സംഘത്തെയാണ് ഡൽഹി പൊലീസ് പിടികൂടിയത്.

Sex racket busted in Delhi  Delhi  7 foreign girls among 13 arrested Sex racket  ഡൽഹിയിൽ സെക്‌സ് റാക്കറ്റ് സംഘം പിടിയിൽ  ഡൽഹി  അറസ്‌റ്റിലായവരിൽ 7 വിദേശ വനിതകളും  ആനന്ദ് വിഹാറിലെ മസാജ് സെന്‍ററിന്‍റെ മറവിൽ  സെക്‌സ് റാക്കറ്റ്  ഡൽഹി പൊലീസ്
സെക്‌സ് റാക്കറ്റ് സംഘം പിടിയിൽ
author img

By

Published : Dec 15, 2022, 2:41 PM IST

ന്യൂഡൽഹി: ഡൽഹിയിൽ മസാജ് സെന്‍ററിന്‍റെ മറവിൽ പ്രവർത്തിച്ചിരുന്ന സെക്‌സ് റാക്കറ്റ് സംഘം പിടിയിൽ. ഏഴ് വിദേശ വനിതകളടക്കം 13 പേരാണ് അറസ്‌റ്റിലായത്. ഡൽഹിയിലെ ആനന്ദ് വിഹാറിലെ മസാജ് സെന്‍ററിൽ പൊലീസ് നടത്തിയ റെയ്‌ഡിലാണ് സംഘത്തെ പിടികൂടിയത്.

തായ്‌ലന്‍ഡിൽ നിന്നുള്ളവരാണ് പിടിയിലായ വിദേശവനിതകൾ. മസാജ് സെന്‍ററിന്‍റെ ഉടമ നോയിഡ സ്വദേശി ആശിഷ് ചോപ്ര ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

റെയ്‌ഡിന് മുൻപ്, കസ്‌റ്റമറെന്ന വ്യാജേന പൊലീസ് ഒരാളെ മസാജ് സെന്‍ററിലേക്ക് അയക്കുകയായിരുന്നു. മസാജിനായി 2000 രൂപയും ലൈംഗികവൃത്തിക്കായി 3000 രൂപയും അധികമായി നൽകാൻ മസാജ് സെന്‍ററിലെ ജീവനക്കാരൻ ആവശ്യപ്പെട്ടു. വേഷം മാറിയെത്തിയ ഉദ്യാഗസ്ഥൻ നൽകിയ വിവരത്തെത്തുടർന്ന് പൊലീസ് സംഘം മസാജ് സെന്‍ററിൽ പരിശോധന നടത്തുകയായിരുന്നു.

ഇമോറൽ ട്രേഡ് പ്രിവൻഷൻ ആക്‌ട്, ഫോറിനേഴ്‌സ് ആക്‌ട് എന്നിവ പ്രകാരമാണ് സംഭവത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. എസ്‌പി ഹർകേഷ് ഗാബ, എസ്ഐമാരായ പ്രമോദ് രാഹുൽ, എഎസ്ഐമാരായ കരംവീർ, രാജീവ് റാണ എച്ച്സി ചോട്ടിൽ, എച്ച്സി രോഹൻ, കോൺസ്‌റ്റബിൾമാരായ ദീപിക, പരുൾ, സോനം എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ ഉണ്ടായിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.