ETV Bharat / bharat

എണ്ണ ടാങ്കർ ശുചീകരണത്തിനിടെ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കാക്കിനട ജില്ലയിലെ അമ്പാട്ടി സുബ്ബണ്ണ ഓയിൽ ഫാക്‌ടറി വളപ്പിലെ എണ്ണ ടാങ്കർ വൃത്തിയാക്കുകയായിരുന്ന തൊഴിലാളികൾക്കാണ് ജീവൻ നഷ്‌ടമായത്.

author img

By

Published : Feb 9, 2023, 11:29 AM IST

Updated : Feb 9, 2023, 12:48 PM IST

Seven people died  oil tanker  andhra pradesh  Kakinada  people died after getting into the oil tanker  തൊഴിലാളികൾക്ക് ദാരുണാന്ത്യം  എണ്ണ ടാങ്കറിൽ ഇറങ്ങിയ തൊഴിലാളികൾ  ഏഴ് തൊഴിലാളികൾ മരിച്ചു  അമ്പാട്ടി സുബ്ബണ്ണ ഓയിൽ ഫാക്‌ടറി  Ambati Subbanna Oil Factory  oil tanker accident  ഓയിൽ ടാങ്കർ അപകടം  എണ്ണ ടാങ്കറിൽ വീണ് ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം  ശുചീകരണത്തിനിടെ എണ്ണ ടാങ്കറിൽ വീണ്  കാക്കിനാട ഓയിൽ ടാങ്കർ അപകടം  വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
തൊഴിലാളികൾക്ക് ദാരുണാന്ത്യം
എണ്ണ ടാങ്കർ അപകടം

കാക്കിനട(ആന്ധ്രാപ്രദേശ്): എണ്ണ ടാങ്കർ ശുദ്ധീകരിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികൾ മരിച്ചു. വെച്ചാംഗി കൃഷ്‌ണ, വെച്ചാംഗി നരസിംഹ, സാഗർ കെ. ബഞ്ചുബാബു, കുറ രാമറാവു. കാട്ടാമുരി ജഗദീഷ്, പ്രസാദ് എന്നിവരാണ് മരിച്ചത്. കാക്കിനട ജില്ലയിലെ പെദ്ദാപുരം മണ്ഡലത്തിലെ രാമമ്പേട്ടയിലാണ് ദാരുണ സംഭവം.

നിർമാണം പുരോഗമിക്കുന്ന അമ്പാട്ടി സുബ്ബണ്ണ ഓയിൽ ഫാക്‌ടറി വളപ്പിലെ ഭക്ഷ്യ എണ്ണ ടാങ്കർ വൃത്തിയാക്കുന്നതിനിടെയാണ് വിഷവാതകം ശ്വസിച്ച് തൊഴിലാളികൾക്ക് ജീവൻ നഷ്‌ടമായത്. ടാങ്കർ വൃത്തിയാക്കാൻ തൊഴിലാളികൾ ഒന്നിനുപുറകെ ഒന്നായി അകത്ത് കയറിയതായിരുന്നു.

പിന്നാലെ വിഷവാതകം ഉള്ളിൽ ചെന്ന് തൊഴിലാളികൾക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. മരിച്ചവരിൽ അഞ്ചുപേർ പാടേരു സ്വദേശികളും ബാക്കിയുള്ളവർ പുലിമേരു നിവാസികളുമാണെന്ന് പൊലീസ് അറിയിച്ചു.

Last Updated : Feb 9, 2023, 12:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.