ന്യൂഡല്‍ഹി: ലഖിംപൂർ ഖേരി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ. പ്രധാനമന്ത്രിയിൽ നിന്ന് ഒരു സഹതാപം മാത്രമാണ് ആവശ്യമെന്നും അത് അത്ര ബുദ്ധിമുട്ട് ഉള്ള കാര്യമല്ല എന്ന് കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.
പ്രതിപക്ഷത്തായിരുന്നുവെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്നും രാജ്യസഭ എംപി കൂടിയായ കപിൽ സിബൽ പ്രധാനമന്ത്രിയോട് ചോദിച്ചു. ലഖിംപൂർ ഖേരി അക്രമത്തിൽ സ്വമേധയാ നടപടിയെടുക്കണമെന്ന് ഈ ആഴ്ച കപിൽ സിബൽ സുപ്രീംകോടതിയോട് അഭ്യർഥിച്ചിരുന്നു.
-
Lakhimpur Kheri Horror
— Kapil Sibal (@KapilSibal) October 8, 2021 " class="align-text-top noRightClick twitterSection" data="
Modi ji
Why are you silent ?
We need just one word of sympathy from you
That should not be difficult !
Had you been in opposition how would you have reacted ?
Please tell us
">Lakhimpur Kheri Horror
— Kapil Sibal (@KapilSibal) October 8, 2021
Modi ji
Why are you silent ?
We need just one word of sympathy from you
That should not be difficult !
Had you been in opposition how would you have reacted ?
Please tell usLakhimpur Kheri Horror
— Kapil Sibal (@KapilSibal) October 8, 2021
Modi ji
Why are you silent ?
We need just one word of sympathy from you
That should not be difficult !
Had you been in opposition how would you have reacted ?
Please tell us
അതേസമയം, ബുധനാഴ്‌ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപൂർ ഖേരി സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. ലഖിംപൂർ ഖേരിയിലെ സംഘർഷത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.
Also Read: ലഖിംപൂർ ഖേരി അക്രമം; അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് അഖിലേഷ് യാദവ്