മുംബൈ: രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോഡിലെത്തിയതിന് പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് സംഭാവന പിരിക്കാതെ സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയ്ക്കണമെന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പറയുന്നത്.
ആവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണ്. ജീവിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. സര്‍ക്കാര്‍ ഇത് മറന്നാല്‍ ജനങ്ങള്‍ ഓര്‍മിപ്പിക്കുക തന്നെ ചെയ്യും. രാമക്ഷേത്രത്തിന് സംഭാവന പിരിക്കുന്നതിന് പകരം കുതിച്ചുയരുന്ന ഇന്ധനവില കുറക്കു വേണ്ടത്. അങ്ങനെ ചെയ്താല്‍ ഭഗവാന് സന്തോഷമാകുമെന്നും സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. രാജ്യത്ത് മിക്ക വിഷയങ്ങളിലും അഭിപ്രായം രേഖപ്പെടുത്തുന്ന ബോളിവുഡ് ചലച്ചിത്ര താരങ്ങള്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുന്നതായും ശിവസേന കുറ്റപ്പെടുത്തി.