ETV Bharat / bharat

ബോംബ് ഭീഷണി വ്യാജം, ശബരി എക്‌സ്‌പ്രസ് പുറപ്പെട്ടു.. പരിശോധനയുടെ ദൃശ്യങ്ങൾ - വ്യാജ ബോംബ് ഭീഷണി

പരിശോധന പൂർത്തിയാക്കി ഒന്നര മണിക്കൂർ വൈകി ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടു.

secunderabad-police-clarified-there-was-no-bomb-in-sabari-express
ബോംബ് ഭീഷണി വ്യാജം, ശബരി എക്‌സ്‌പ്രസ് പുറപ്പെട്ടു... പരിശോധനയുടെ ദൃശ്യങ്ങൾ
author img

By

Published : May 31, 2022, 3:47 PM IST

Updated : May 31, 2022, 4:08 PM IST

ഹൈദരാബാദ്: സെക്കന്തരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ടിയിരുന്ന ശബരി എക്‌സ്‌പ്രസ് പുറപ്പെട്ടത് പുറപ്പെടേണ്ട സമയത്തിനും ഒന്നരമണിക്കൂറിന് ശേഷം. ഇന്ന് (31.05.22) രാവിലെ സെക്കന്തരാബാദ് റെയില്‍വെ പൊലീസിന് ലഭിച്ച അജ്ഞാത ഫോൺ സന്ദേശമാണ് ട്രെയിൻ വൈകാൻ കാരണം. ശബരി എക്‌സ്‌പ്രസില്‍ ബോംബ് വെച്ചിട്ടുണ്ടെന്നാണ് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്.

ബോംബ് ഭീഷണി വ്യാജം, ശബരി എക്‌സ്‌പ്രസ് പുറപ്പെട്ടു.. പരിശോധനയുടെ ദൃശ്യങ്ങൾ

ഇതേ തുടർന്ന് റെയില്‍വെ പൊലീസും ബോംബ് സ്‌ക്വാഡും ട്രെയിനില്‍ പരിശോധന നടത്തി. പുറപ്പെടാൻ തയ്യാറായിരുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരെ ഇറക്കിയ ശേഷമാണ് പരിശോധന നടത്തിയത്. ഒടുവില്‍ ട്രെയിനില്‍ ബോംബ് കണ്ടെത്താനായില്ലെന്ന റെയില്‍വെ പൊലീസിന്‍റെ അറിയിപ്പ് വന്നതോടെയാണ് മലയാളികൾ അടക്കമുള്ള നൂറുകണക്കിന് യാത്രക്കാർക്ക് ആശ്വാസമായത്.

നാട്ടിലേക്ക് പോകാനായി എത്തിയവർ അടക്കം ബോംബ് ഭീഷണിയെ തുടർന്ന് ആശങ്കയിലായിരുന്നു. ഒടുവില്‍ പരിശോധന പൂർത്തിയാക്കി ഒന്നര മണിക്കൂർ വൈകി ട്രെയിൻ കേരളത്തിലേക്ക് പുറപ്പെട്ടു.

Last Updated : May 31, 2022, 4:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.