സത്താറ (മഹാരാഷ്‌ട്ര): അമിതവേഗത്തിലെത്തിയ സ്‌കോര്‍പ്പിയോ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ പുറത്ത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികര്‍ പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാരാഷ്‌ട്രയിലെ സത്താറ ജില്ലയിലെ കാർവെ ഗ്രാമത്തിലാണ് സംഭവം.
അമിത വേഗതയിലെത്തിയ കാര്‍ രണ്ട് ബൈക്കുകളെയാണ് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഒരു ബൈക്ക് 30 അടിയോളം ഉയരത്തിലാണ് തെറിച്ചത്. മറ്റൊരാള്‍ ബൈക്കിനൊപ്പം കാറിന്‍റെ ബംബറിനടിയില്‍ കുടുങ്ങുകയായിരുന്നു.
കാര്‍ ഡ്രൈവര്‍ കാർവെ ഗ്രാമത്തില്‍പ്പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടസമയം ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിനിടയാക്കിയ കാര്‍ പൊലീസ് കസ്‌റ്റഡിയിലെടുത്തു.