ETV Bharat / bharat

കൊവിഡ് വ്യാപനം; ചത്തീസ്‌ഗഢിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി

Schools, colleges to remain close in Chattisgarh amid surge in COVID-19 cases  ചത്തീസ്‌ഗഢിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും  കൊവിഡ് 19  മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ  corona virus
ചത്തീസ്‌ഗഢിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും
author img

By

Published : Mar 22, 2021, 10:00 AM IST

റായ്‌പൂർ: ചത്തീസ്‌ഗഢിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ, കോളജുകൾ, അംഗൻവാടികൾ എന്നിവ അടച്ചിടുമെന്ന് മന്ത്രി രവീന്ദ്ര ചൗബെ. ഹോളിക്ക് മുന്നോടിയായി കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഞായറാഴ്ച മന്ത്രിസഭാ യോഗം വിളിച്ചിരുന്നു. യോഗത്തിൽ കേസുകളുടെ വർധനവ് കണക്കിലെടുത്ത്, കൂടുതൽ ഉത്തരവുകൾ വരുന്നതുവരെ എല്ലാ സ്കൂളുകളും അടച്ചിടാൻ തീരുമാനിച്ചു. പത്ത്, പ്ലസ് ടു ബോർഡ് പരീക്ഷകൾ ഒഴികെയുള്ള ക്ലാസുകളിലെ പരീക്ഷകൾ നടക്കില്ലെന്നും മറ്റുള്ള വിദ്യാർത്ഥികൾക്കെല്ലാം സ്ഥാനക്കയറ്റം നൽകുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ചത്തീസ്‌ഗഢിൽ നിലവിൽ 7693 സജീവ കേസുകളുണ്ട്. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 3,11,520 ആണ്. മരണസംഖ്യ 3,940 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.