ETV Bharat / bharat

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; സ്‌കൂളുകള്‍ അടച്ചിടുമെന്ന് സര്‍ക്കാര്‍

author img

By

Published : Nov 4, 2022, 8:28 PM IST

ഡല്‍ഹിയില്‍ വായു മലിനീകരണം ഉയര്‍ന്ന അളവില്‍ രേഖപ്പെടുത്തിയതിനാല്‍ മലീനീകരണ തോത് കുറയ്‌ക്കുവാനുള്ള നടപടികളുമായി സര്‍ക്കാര്‍

delhi  air pollution  air pollution in delhi  school will shut down in delhi  latest news in delhi  air quality intex  arwind kejriwal  delhi government  paryavaran bus service  latest news today  ഡല്‍ഹിയില്‍ വായു മലിനീകരണം  വായു മലിനീകരണം അതിരൂക്ഷം  സ്‌കൂളുകള്‍ അടച്ചിടുമെന്ന് സര്‍ക്കാര്‍  വായു മലിനീകരണം ഉയര്‍ന്ന അളവില്‍  മലീനീകരണ തോത്  മലിനീകരണ തോത്  ഗോപാല്‍ റായി  പര്യാവരന്‍ ബസ്  ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  latest national news
ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; സ്‌കൂളുകള്‍ അടച്ചിടുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണ തോത് അപകടകരമായ നിലയില്‍. ഉയര്‍ന്ന വായു മലിനീകരണ തോതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എല്ലാ പ്രൈമറി സ്‌കൂളുകളും നാളെ മുതല്‍ അടച്ചിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും വര്‍ക്ക് ഫ്രം ഹോമായിരിക്കുമെന്നും സ്വകാര്യ ജീവനക്കാരും ഇത് പിന്തുടരണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു

നഗരത്തിലെ മലിനീകരണ തോത് നിയന്ത്രിക്കുവാനും നിരീക്ഷിക്കുവാനും സര്‍ക്കാര്‍ ആറംഗ പാനലിനെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, സെക്കന്‍ഡറി ഹയര്‍സക്കന്‍ഡറി സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല എന്നും പുറത്തുള്ള പ്രവര്‍ത്തികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും ഡല്‍ഹിയിലെ പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി നിര്‍ദേശിച്ചു. എയര്‍ ക്വാളിറ്റി മാനേജ്മെന്‍റ് കമ്മിഷന്‍റെ നിര്‍ദേശ പ്രകാരം മലീനികരണ തോത് കുറയ്‌ക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

ലൈറ്റ് മോട്ടോര്‍ വാഹനത്തിലുപയോഗിക്കുന്ന ബിഎസ്‌ 6 ഇനത്തില്‍പെടുന്ന ഡീസല്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പൊതുഗതാഗതത്തിനായി സിഎന്‍ജി ഉപയോഗിക്കുന്ന 500 സ്വകാര്യ ബസുകളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ 'പര്യാവരന്‍ ബസ് സേവന' പദ്ധതി ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്. വിപണികളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനസമയം നിശ്ചയിക്കുന്ന മാതൃക തയ്യാറാക്കാനും റവന്യു കമ്മിഷണര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിരത്തിലിറങ്ങുന്ന കാറുകളുടെ എണ്ണം കുറയ്‌ക്കുക (കാര്‍ റേഷനങ് സ്‌കീം), ഒറ്റയക്ക ഇരട്ടയക്ക നമ്പറുകള്‍ വരുന്ന കാറുകള്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ ഗതാഗതം അനുവദിക്കുന്ന(ഓഡ് ഈവന്‍ കാര്‍ സംവിധാനം) തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്‌ച രാത്രിയില്‍ രേഖപ്പെടുത്തിയ വായുമലിനീകരണ തോതിന്‍റെ അളവ് 481 ആയിരുന്നുവെങ്കില്‍ ഇന്ന് പുലര്‍ച്ചെയോടെ രേഖപ്പെടുത്തിയ തോത് 437 ആണ്. ക്രമാതീതമായി മലിനീകരണ തോത് ഉയരുന്നു എന്നതാണ് സൂചിപ്പിക്കുന്നത്.

കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ശേഷം വിളകളുടെ അവശേഷിപ്പുകള്‍ കത്തിച്ചുകളയുമ്പോഴുണ്ടാകുന്ന പുക മൂലം ഡല്‍ഹിയുടെ പരിസരപ്രദേശത്ത് മാത്രം രേഖപ്പെടുത്തിയ മലിനീകരണ തോത് 34 ശതമാനമാണ്. മലിനീകരണ തോത് 0-50 വരെയാണെങ്കില്‍ നല്ലത്, 51-100 വരെയെങ്കില്‍ തൃപ്‌തികരം, 101-200 വരെ ഉചിതം, 201 മുതല്‍ 300 വരെ മോശം, 301-400 വരെ വളരെ മോശം, 401 മുതല്‍ 500 വരെ ഗുരുതരം എന്നിങ്ങനെയാണ് തോതിനെ തരം തിരിച്ചിരിക്കുന്നതെന്ന് സിസ്‌റ്റം ഓഫ് എയര്‍ക്വാളിറ്റി& വെതര്‍ ഫോര്‍ക്കാസ്‌റ്റിങ് റിസര്‍ച്ചില്‍ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.