ന്യൂഡൽഹി: കൊവിഡ് രോഗികൾക്കായുള്ള ഓക്‌സിജൻ വിതരണം ചെയ്യാനുള്ള നിർദ്ദേശം പാലിക്കാത്തതിന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്രം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡൽഹിയിലെ കൊവിഡ് രോഗികൾക്ക് ഓക്‌സിജൻ വിതരണം ചെയ്യാനുള്ള ഉത്തരവ് പാലിക്കാത്തതിന്‍റെ കാരണം എന്താണെന്ന് ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് അന്വേഷിച്ചിരുന്നു.
കൂടുതൽ വായനയ്‌ക്ക്: ഓക്സിജൻ ക്ഷാമം; മറ്റ് സംസ്ഥാനങ്ങളെ പോലെ ഡൽഹിയെ എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്ന് കേന്ദ്രത്തോട് ഡൽഹി ഹൈക്കോടതി
ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രാജ്യത്തെ കൊവിഡ് നിയന്ത്രണ നടപടികൾക്കെതിരെ സ്വമേധയാ എടുത്ത കേസ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് കേൾക്കാൻ കഴിഞ്ഞില്ല. അദ്ദേഹം അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ കേന്ദ്രത്തിന്‍റെ അപേക്ഷ സമർപ്പിക്കണമെന്ന് സിജെഐ നേതൃത്വത്തിലുള്ള ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം ബുധനാഴ്‌ച തന്നെ കേൾക്കണമെന്ന് തീരുമാനിച്ചെങ്കിലും ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ സൗകര്യാർഥം ബെഞ്ച് നീട്ടിവയ്‌ക്കുകയായിരുന്നു.