ETV Bharat / bharat

സനാതന ധർമ പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ കോടതിയലക്ഷ്യ ഹർജി പരിഗണിക്കാതെ സുപ്രീം കോടതി

Udhayanidhi Sanatana Dharma Row : രാജ്യത്ത് നടന്ന വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. ഇത്തരം കേസുകൾ പരിഗണിച്ചാൽ കോടതിയിൽ ഹർജികളുടെ പ്രളയം ആയിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

SC On Contempt Plea Against Udhayanidhi  Udhayanidhi Sanatana Dharma Row  Contempt Plea Against Udhayanidhi Stalin  ഉദയനിധി സ്റ്റാലിനെതിരെ കോടതിയലക്ഷ്യ ഹർജി
SC On Contempt Plea Against Udhayanidhi On Sanatana Dharma Row
author img

By ETV Bharat Kerala Team

Published : Nov 29, 2023, 10:26 PM IST

ന്യൂഡൽഹി: സനാതന ധർമ്മ പരാമർശത്തിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ (Udhayanidhi Stalin) നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഉത്തരവിടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി (SC On Contempt Plea Against Udhayanidhi On Sanatana Dharma Row). ഇത്തരം കേസുകൾ പരിഗണിച്ചാൽ കോടതിയിൽ ഹർജികളുടെ പ്രളയം ആയിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാകും. എന്നാൽ 'ആവശ്യമുള്ളിടത്ത് നടപടിയെടുക്കാൻ വേണ്ടത്ര ഭരണ സംവിധാനം നമുക്കുണ്ടോ' എന്നതാണ് ചോദ്യമെന്നും സുപ്രീം കോടതി ഊന്നിപ്പറഞ്ഞു.

സനാതന ധർമ്മത്തിനെതിരായ പ്രസംഗത്തിൽ ഉദയനിധി സ്റ്റാലിനെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെടുന്ന ഹർജി അടക്കം, രാജ്യത്ത് നടന്ന വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്‌വിഎൻ ഭട്ടിയും അടങ്ങുന്ന ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

കോടതികൾ വ്യക്തിഗത കേസുകൾ പരിശോധിക്കാൻ തുടങ്ങിയാൽ, പ്രധാന വിഷയമായ വിദ്വേഷ പ്രസംഗം (Hate Speech) കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും, രാജ്യത്തുടനീളമുള്ള വ്യക്തിഗത കേസുകൾ കേൾക്കുന്നത് അസാധ്യമാണെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. “ഞങ്ങൾക്ക് വ്യക്തിഗത കാഴ്‌ചപാടുകളുമായി ഇടപെടാൻ കഴിയില്ല. ഞങ്ങൾക്ക് ചെയ്യാനാകുന്നത് ഒരു അഡ്‌മിനിസ്ട്രേഷൻ മെക്കാനിസം സ്ഥാപിക്കുക എന്നതാണ്. അതില്‍ എന്തെങ്കിലും ലംഘനം ഉണ്ടായാൽ നിങ്ങൾ ബന്ധപ്പെട്ട ഹൈക്കോടതിയിൽ പോകേണ്ടിവരും.” ജസ്റ്റിസ് ഖന്ന പറഞ്ഞു.

വിദ്വേഷ പ്രസംഗം ഈ കോടതി നിർവചിച്ചിട്ടുള്ളതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഏത് കേസുകളിലാണ് ഇത് പ്രയോഗിക്കേണ്ടത്, ഏത് കേസിലാണ് പ്രയോഗിക്കേണ്ടാത്തത്, എങ്ങനെ പ്രയോഗിക്കണം എന്നെല്ലാം മനസിലാക്കുന്നതിലും, അത് നടപ്പാക്കുന്നതിലുമാണ് ചോദ്യമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കേരളത്തിന് നോട്ടീസ്: അതേസമയം വിദ്വേഷ പ്രസംഗങ്ങൾ കണ്ടെത്തി തടയുന്നതിന് നോഡൽ ഓഫീസറെ (Nodal Officers To Deal With Hate Crimes And Mob Violence) നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നടപ്പിലാക്കിയിട്ടില്ലെന്ന് ഇന്ന് മറ്റൊരു ഹർജി പരിഗണിക്കവെ കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. കേരളത്തിന് പുറമെ ഗുജറാത്ത്, തമിഴ്‌നാട്, നാഗാലാ‌ൻഡ് എന്നീ സംസ്ഥാനങ്ങളാണ് നോഡൽ ഓഫീസർമാരെ നിയമിക്കാത്തത്. ഇതേത്തുടർന്ന് ഈ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഇതുവരെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കം 28 ഇടങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചതായി കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് സുപ്രീം കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് നോഡൽ ഓഫീസർമാരെ നിയമിക്കാത്ത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഈ കേസിൽ വരുന്ന ഫെബ്രുവരി 5 ന് കേസിൽ കൂടുതൽ വാദം കേൾക്കും.

Also Read: MK Stalin About Prime Ministership: 'വർഗീയതയല്ലാതെ ബിജെപിക്ക് മറ്റൊരു പ്രത്യേയശാസ്ത്രവുമില്ല'; ഇടിവി ഭാരതിനോട് മനസുതുറന്ന് എംകെ സ്‌റ്റാലിന്‍

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.