ETV Bharat / bharat

ബിഹാർ ജാതി സെൻസസ്: സ്റ്റേയ്‌ക്ക് എതിരെയുള്ള ഹര്‍ജിയില്‍ വാദം കേൾക്കാതെ പിന്മാറി സുപ്രീം കോടതി ജഡ്‌ജ് - interim stay on the caste based census in Bihar

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന് ഇടക്കാല സ്‌റ്റേ ചെയ്‌ത് മെയ്‌ നാലിനാണ് പട്‌ന ഹൈക്കോടതി ഉത്തരവിട്ടത്

ജസ്‌റ്റിസ് സഞ്‌ജയ് കരോൾ പിന്മാറി  ബിഹാർ സർക്കാർ നൽകിയ ഹർജി  ഇടക്കാല സ്‌റ്റേ ചെയ്‌ത പട്‌ന ഹൈക്കോടതി ഉത്തരവ്  ബിഹാർ ജാതി സെൻസസ്  ബിഹാർ ജാതി സെൻസസ് ഹർജി  SC judge Justice Sanjay Karol recuses  ജസ്‌റ്റിസ് സഞ്ജയ് കരോൾ വാദം കേൾക്കാതെ പിന്മാറി  Bihar Government plea challenging  interim stay on the caste based census in Bihar  സുപ്രീം കോടതി ഉത്തരവ്
ബിഹാർ ജാതി സെൻസസ്
author img

By

Published : May 18, 2023, 9:48 AM IST

ന്യൂഡൽഹി: ബിഹാറിലെ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന് ഇടക്കാല സ്‌റ്റേ ചെയ്‌തുള്ള ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറി സുപ്രീം കോടതി ജഡ്‌ജ്‌. പട്‌ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌ത്, ബിഹാർ സർക്കാർ നൽകിയ ഹര്‍ജിയില്‍ നിന്നാണ് ജസ്‌റ്റിസ് സഞ്‌ജയ് കരോൾ ബുധനാഴ്‌ച പിന്മാറിയത്. ജസ്‌റ്റിസുമാരായ ബിആർ ഗവായ്, സഞ്ജയ് കരോൾ എന്നിവരെയാണ് ഹർജിയിൽ വാദം കേൾക്കുന്നതിനായി ലിസ്‌റ്റ് ചെയ്‌തിരുന്നത്.

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിന് ഇടക്കാല സ്‌റ്റേ ചെയ്‌ത് മെയ്‌ നാലിനാണ് പട്‌ന ഹൈക്കോടതി ഉത്തരവിട്ടത്. മെയ് നാലിലെ ഉത്തരവിനെ ചോദ്യം ചെയ്‌ത അഭിഭാഷകനായ മനീഷ് സിങ് മുഖേനയാണ് ബിഹാർ സർക്കാർ ഹർജി സമർപ്പിച്ചത്. ജനുവരി ഏഴിനാണ് ബിഹാർ സർക്കാർ ജാതി സർവേ ആരംഭിച്ചത്. ഏപ്രിൽ 28ന് സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സർവേയും സെൻസസും നടത്താനുള്ള ബിഹാർ സർക്കാരിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്‌തുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. പട്‌ന ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനാണ് നേരത്തേ കോടതി ആവശ്യപ്പെട്ടത്.

വിഷയത്തിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കാൻ പട്‌ന ഹൈക്കോടതിയോടും സുപ്രീം കോടതി നിർദേശിച്ചിരുന്നു. തുടർന്ന് യൂത്ത് ഫോർ ഇക്വാലിറ്റി, സുപ്രീം കോടതിയിൽ ഹർജി നൽകുകയും ബിഹാറിലെ ജാതി അടിസ്ഥാനമാക്കിയുള്ള സർവേയേയും സെൻസസിനേയും വെല്ലുവിളിക്കുകയും ചെയ്‌തിരുന്നു. അടിയന്തര വാദം കേൾക്കുന്നതിനായി ബിഹാർ സർക്കാർ നാളെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്നാണ് സർക്കാർ അഭിഭാകൻ അറിയിച്ചത്. മെയ് മൂന്നിനാണ് പട്‌ന ഹൈക്കോടതി ബിഹാറിലെ ജാതികളുടെ എണ്ണവും സാമ്പത്തിക സർവേയും ചോദ്യം ചെയ്യുകയും ഇടക്കാല സ്റ്റേ ആവശ്യപ്പെടുകയും ചെയ്‌ത ഹർജിയിൽ വാദം പൂർത്തിയാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.