ന്യൂഡൽഹി: കൊറോണ മാത മന്ദിർ നശിപ്പിച്ചെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ച യുവതിക്ക് 5000 രൂപ പിഴ. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് യുവതിക്ക് പിഴ ചുമത്തിയത്. കോടതിയുടെ അധികാരപരിധി ദുരുപയോഗം ചെയ്യുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
തുക സുപ്രീം കോടതി അഭിഭാഷക റെക്കോഡ് വെൽഫയർ ഫണ്ടിൽ നാല് ആഴ്‌ചക്കുള്ളിൽ നിക്ഷേപിക്കണമെന്നും ഉത്തരവിൽ പറയുന്നു. കൊവിഡിനെ നിയന്ത്രണത്തിലാക്കാനാണ് തർക്കത്തിലിരിക്കുന്ന ഭൂമിയിൽ ദീപ്‌മാല ശ്രീവാസ്‌തവയും ഭർത്താവും ചേർന്ന് മന്ദിരം നിർമിച്ചത്.
ശുക്ലാപൂരിലെ ഗ്രാമത്തിലെ പ്രതാപ്‌ഗഡിലായിരുന്നു കൊറോണ മാത മന്ദിരം പണിതത്. 2021 ജൂൺ ഏഴിനാണ് മന്ദിരം ജൂൺ 11നാണ് തകർക്കപ്പെട്ടത്.
READ MORE: ഓടുന്ന ട്രെയിനില്‍ യുവതിയെ കവര്‍ച്ച സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി; നാല് പേര്‍ അറസ്റ്റില്‍